കട്ടപ്പനയിലെ ജ്വല്ലറി ഉടമയുടെ മരണം ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകളിലേക്കുപോയി അഞ്ചാംനിലയില്‍ ഇടിച്ചതിനെ തുടര്‍ന്ന്. പുളിയന്‍മല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയാണ് ദാരുണാന്ത്യം. 2 മണിക്കൂറോളമാണ് പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍സണ്ണി ഫ്രാന്‍സിസ് (64) സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത്. കട്ടപ്പന സണ്ണിക്ക് സംഭവിച്ച ദുരന്തം ഇടുക്കിയിലെ വ്യവസായ ലോകത്തിനും വലിയ നഷ്ടമായി. നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് കുടുംബവും ജീവനക്കാരും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. കെട്ടിടത്തിലെ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയി തിരികെ താഴേക്കിറങ്ങി വരികയായിരുന്നു സണ്ണി. ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവര്‍ത്തനം
ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകള്‍ മധുര പലഹാരങ്ങളിലെ 'പാക്ക്' ശ്രീ എന്നാക്കി മാറ്റി. മധുരപലഹാരങ്ങളുടെ പേരിലെ 'പാക്ക്' മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തതായും കടയുടമകള്‍ പറയുന്നു. മൈസൂര്‍ പാക്ക്, മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരുകളില്‍ നിന്നും പാക്ക് മാറ്റി മൈസൂര്‍ ശ്രീ, മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കി.
എന്നാല്‍ മധുരപലഹാരങ്ങളിലെ പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. 'പാക്' എന്ന വാക്ക് പാകിസ്താനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയില്‍ മധുരം എന്നാണ് ഇതിന്റെ അര്‍ത്ഥം വരുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന്
ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റ്‌നെതിരെ എറണാകുളം സ്വദേശി ഷിബു.എസ് നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ്
അതിര്‍ത്തിയില്‍ പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യന്‍ സേന കനത്ത തിരിച്ചടി നല്‍കിയതോടെ പിന്നീട് പാക് സേന പിന്മാറിയത്.
പുലര്‍ച്ച രണ്ടര മുതല്‍ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്‌സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാല്‍പതിലേറെ പേര്‍ക്ക് പരുക്കുണ്ട്. പൂഞ്ച്, രജൗരി, മെന്ദാര്‍, ഉറി മേഖലകളിലാണ് പാക് പ്രകോപനം. പൂഞ്ചില്‍ കനത്ത നാശനഷ്ടം. വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്‌സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതോടെ മണിക്കൂറുകള്‍ക്ക് ശേഷം പാക് സേന പിന്മാറുകയായിരുന്നു.
അതിര്‍ത്തി മേഖലയില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അഞ്ച് അതിര്‍ത്തി ജില്ലകളില്‍
കശ്മീരിലെ പുല്‍വാമയിലെ വനത്തില്‍ മലയാളി മരിച്ച നിലയില്‍. പുല്‍വാമയിലെ വനമേഖലയില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.
ബംഗളൂരുവില്‍ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ബംഗളൂരുവില്‍ പോയ യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍
തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടന്‍. എന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയെന്ന് വേടന്‍. ഞാന്‍ നിങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും പറഞ്ഞ വേടന്‍ സര്‍ക്കാരിന് നന്ദിയും അറിയിച്ചു. ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ 'എന്റെ കേരളം' വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് റാപ്പര്‍ വേടന്‍ ഇങ്ങനെ പറഞ്ഞത്.
തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്. വേടന്‍ എന്ന വ്യക്തി പൊതുസ്വത്താണ് താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാന്‍ വേടന്‍ പറഞ്ഞു. വേദിയില്‍ വന്‍
കത്തോലിക്ക സഭയുടെ നിയമപ്രകാരം ഒന്‍പത് ദിവസത്തെ ദുഖാചരണത്തിന് ശേഷം പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ തുടങ്ങും. പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ക്ലേവിന് മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചിട്ടുണ്ട്. അത് പ്രകാരമാണ് മേയ് ഏഴിന് കോണ്‍ക്ലേവ് തീരുമാനിച്ചത്.
വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആണ് കോണ്‍ക്ലേവ് നടക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആ
ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന ''കമോണ്‍ഡ്രാ ഏലിയന്‍''എന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
Watch Trailer: -
നന്ദകുമാര്‍ കമോണ്‍ഡ്രാ ഏലിയന്‍ ഷൂട്ട് നടത്തിയത് നയന്‍താര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടന്‍, അജിത്ത് ജഗന്നാഥ കലാപീഠം