|
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തോല്‍വി പരിശോധിക്കും. കോണ്‍ഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു.
ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് 90% സ്ഥാനാര്‍ത്ഥികളും ജയിക്കുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. |