Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എല്ലാ മാസവും 10 ലക്ഷം രൂപ വേണം: ഭാര്യയെ പിരിഞ്ഞ മുഹമ്മദ് ഷമിക്ക് ഉറക്കമില്ലാത്ത രാപകലുകള്‍
Text By: UK Malayalam Pathram
മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ നിലവിലെ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം.

2018ലാണ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാന്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം ഷമിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിചാരണ കോടതി മകള്‍ക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ല്‍ സെഷന്‍സ് കോടതി ഹസിന് 50,000 രൂപയും മകള്‍ക്ക് 80,000 രൂപയും ജീവിനാംശം നല്‍കാന്‍ വിധിച്ചു. 2025 ജൂലൈ 1 ന് കൊല്‍ക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകള്‍ക്ക് 2.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window