Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു - റിനി ആന്‍ ജോര്‍ജ്
Text By: UK Malayalam Pathram
ജാമ്യം നിഷേധിച്ച കോടതിവിധിക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ്.
ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,' എന്ന് റിനി. മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പ്രതികരിച്ചത് റിനി ആയിരുന്നു.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പേരുപരാമര്‍ശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം തന്നോട് മോശമായി പെരുമാറി എന്ന് റിനി ആരോപിച്ചിരുന്നു. ഇതായിരുന്നു മാങ്കൂട്ടത്തിലിനെതിരെയുള്ള മറ്റു സ്ത്രീകളുടെ പരാതികള്‍ പുറത്തുവരാനുണ്ടായ തുടക്കം.
''സോഷ്യല്‍ മീഡിയ വഴിയാണ് ഞാന്‍ അയാളെ പരിചയപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പ്, ആദ്യമായി ആക്ഷേപകരമായ സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുചിതമായ പെരുമാറ്റം ആരംഭിച്ചത്. ഈ പെരുമാറ്റം ഞാന്‍ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ 'ആരോടുവേണമെങ്കിലും പറയൂ... ഹൂ കെയേഴ്സ്?' എന്നായിരുന്നു പ്രതികരണം.
 
Other News in this category

 
 




 
Close Window