|
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വലിയ തോതില്‍ പണം ഉപയോഗിച്ചിട്ടുണ്ട്. മസില്‍ പവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. എന്തെല്ലാം ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു എന്നത് സ്വയം വിമര്‍ശനപരമായി മഹാസഖ്യം പരിശോധിക്കും. തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് കൂടുതല്‍ ശക്തിയോടെ ജനങ്ങളെ സമീപിച്ച് അവരെ അണിനിരത്തി മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട സമീപനം - അദ്ദേഹം വ്യക്തമാക്കി. |