|
|
|
|
|
| ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കെ കസ്തൂരിരംഗന്‍ അന്തരിച്ചു |
|
ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷന്, കേന്ദ്ര സര്‍ക്കാരിന്റെ സ്പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലാണ് വിരമിച്ചത്.
ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷ?ണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യസഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷന് അംഗവും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലറും കര്‍ണാടക വിജ്ഞാന കമ്മീഷന് അംഗവുമായിരുന്നു. ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും |
|
Full Story
|
|
|
|
|
|
|
| യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട് |
|
2020ലെ വിസ തട്ടിപ്പ് കേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28ന് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും അറസ്റ്റ് സ്ഥിരീകരിച്ചു.
2018ല്‍ ആലപ്പുഴ സ്വദേശിനിക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസില്‍ സനല്‍ പ്രതിയായിരുന്നു. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020ല്‍ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.
പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു |
|
Full Story
|
|
|
|
|
|
|
| 15 വയസ്സുകാരനെ പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു: സുന്ദരിയായ എന്നെ അവന് ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് അധ്യാപിക |
|
അമേരിക്കയിലെ ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിലെ അധ്യാപികയായ ക്രിസ്റ്റീന ഫോര്‍മെല്ല അറസ്റ്റില്‍. പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണു കേസ്. കായിക അധ്യാപികയാണ് ക്രിസ്റ്റീന. പരിശീലനം നടത്തുന്നതിനിടെ ലൈംഗിക ചൂഷണം നടത്തിയതിനു തെളിവുണ്ടെന്നു പോലീസ് പറയുന്നു. വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഭര്‍ത്താവുമൊത്ത് കാറില്‍ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു നാടകീയമായി പൊലീസ് യുവതിയെ പിടികൂടിയത്.
30 വയസുകാരിയായ ക്രിസ്റ്റീനയോട് പൊലീസ് എടുക്കാനുള്ളത് എടുത്ത് വരാന്‍ ആവശ്യപ്പെട്ടു. എന്താണ് ഇവര്‍ക്കെതിരായ കുറ്റം എന്ന് ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കാര്യം പറഞ്ഞപ്പോള്‍ യുവതി അസ്വസ്ഥയാവുകയും ചെയ്തു. തനിക്ക് |
|
Full Story
|
|
|
|
|
|
|
| ശ്രീനാഥ് ഭാസി, ഷൈന്‍ ടോം - കഞ്ചാവ് നല്കിയ നടന്മാരുടെ പേര് വെളിപ്പെടുത്തി ആലപ്പുഴയില്‍ പിടിയിലായ യുവതി |
|
ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെയാണ് യുവതി മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈന്‍ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി.
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയില്‍ ലഹരി കൈമാറി എന്ന് യുവതി മൊഴി നല്കി. തസ്ലീന സുല്‍ത്താനയാണ് എക്സൈസിന് മൊഴി നല്‍കിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്സൈസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയില്‍ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും |
|
Full Story
|
|
|
|
|
|
|
| മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയിലേക്ക് അവസരം: 250 ഒഴിവുകള്‍: നോര്‍ക്ക ഇന്റര്‍വ്യൂ എറണാകുളത്തും തിരുവനന്തപുരത്തും |
|
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്.
ഷോര്‍ട്ട്ലിസ്റ്റു |
|
Full Story
|
|
|
|
|
|
|
| ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി |
അനന്തപുരിയെ ഭക്തിയിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സമാപിക്കും. ആറ്റുകാലമ്മയ്ക്ക് നിവേദ്യമര്‍പ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുന്‍ വര്‍ഷങ്ങളേക്കാല്‍ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളില്‍ നിന്നും ആറ്റുകാല്‍ ദേവിക്ക് |
|
Full Story
|
|
|
|
|
|
|
| പാക്കിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിക്കൊണ്ടു പോയി: വിഘടനവാദികള്‍ 20 സൈനികരെ കൊലപ്പെടുത്തി |
|
പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ബിഎല്‍എ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്മാറിയില്ലെങ്കില് ബന്ദികളെ വധിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് ആയുധധാരികള്‍ കൈയടക്കിയത്. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ |
|
Full Story
|
|
|
|
|
|
|
| ഹോട്ടലില്‍ അതിക്രമം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി കസ്റ്റഡിയില്‍ |
|
ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലില്‍ അതിക്രമം നടത്തിയ പള്‍സര്‍ സുനി കസ്റ്റഡിയില്‍. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്. സുനിയെ കുറുപ്പുംപടി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്ഐആറിലുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കും. ഹോട്ടലില്‍ അതിക്രമം നടത്തിയ സാഹചര്യത്തിലാണ് |
|
Full Story
|
|
|
|
| |