Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
"ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞത് ഒരു കാര്യം മാത്രം"
Text By: UK Malayalam Pathram

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള വരവ് കുടിയേറ്റവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ നിലപാടില്‍ അയവ് വരുത്തിയേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അത്തരം നിയന്ത്രണങ്ങളില്‍ യാതൊരു മാറ്റങ്ങളും വരുത്തില്ലെന്നും വിസയുമായി ബന്ധപ്പെട്ട് യാതൊന്നും ചര്‍ച്ച ചെയ്യാനല്ല ഇന്ത്യയിലെത്തിയതെന്നും സ്റ്റാര്‍മര്‍ തന്നെ വിശദീകരിച്ചു. ചില സാമ്പത്തിക സഹകരണങ്ങളെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായിട്ടാണ് സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ടയായിരിക്കും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ജൂലൈ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. തുടര്‍ന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യവസായമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡും സമഗ്ര, സാമ്പത്തിക, വ്യാപാര കരാറില്‍ ഒപ്പുവെക്കുകയായിരുന്നു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുകെ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘത്തെയാണ് പ്രധാനമന്ത്രി ഒപ്പം കൂട്ടിയിരിക്കുന്നത്. 125 ചീഫ് എക്സിക്യൂട്ടീവുമാരും, സംരംഭകരും, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാും, മുന്‍നിര കള്‍ച്ചറല്‍ സ്ഥാപന മേധാവികളും സംഘത്തിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനിലെ ഐടി പോലുള്ള മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ അനുവദിക്കണമെന്ന് ഇന്ത്യ കടുംപിടുത്തം തുടര്‍ന്നതോടെയാണ് സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിക്കാന്‍ വൈകിയത്.

 
Other News in this category

 
 




 
Close Window