Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലെ വെയ്ല്‍സില്‍ മലയാളി നഴ്‌സുമാര്‍ക്ക് ജോലി അവസരം: റിക്രൂട്ട്‌മെന്റ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്‌സ്
Text By: UK Malayalam Pathram
യുകെ വെയില്‍സിലെ എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയില്‍ ഒഴിവുകള്‍. നിയമനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേനയാണ്. ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയുള്ളവരും, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യുകെ സ്‌കോര്‍ ഉള്ളവരും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ CBT (Computer Based Test) പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാം.

മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ സമയത്ത് കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയമുള്ളവരും അര്‍ഹരാണ്. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുത ഉണ്ടായിരിക്കണം.

അപേക്ഷകള്‍ 2025 ഒക്ടോബര്‍ 22-നകം uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, IELTS/OET സ്‌കോര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തണം.

റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ Objective Structured Clinical Examination (OSCE) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ Band 5 തസ്തികയില്‍ പ്രതിവര്‍ഷം £31,515 (ഏകദേശം 37.76 ലക്ഷം) ശമ്പളവും, OSCEക്ക് മുമ്പ് £27,898 (ഏകദേശം 33.38 ലക്ഷം) ശമ്പളവും ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

നോര്‍ക്ക റൂട്ട്സ് മുഖേനയുള്ള റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in സന്ദര്‍ശിക്കുകയോ, റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളില്‍ (പ്രവൃത്തിദിനങ്ങളില്‍, ഓഫീസ് സമയത്ത്) അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോള്‍ സേവനം) ബന്ധപ്പെടാവുന്നതാണ്.
 
Other News in this category

 
 




 
Close Window