|
|
|
|
|
| ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4ന് കാന്റര്‍ബറിയില്‍ |
|
ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ, ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കള്‍ നേതൃത്വം വഹിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ കാന്റര്‍ബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്
ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധനക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രാവിലെ10 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ |
|
Full Story
|
|
|
|
|
|
|
| വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ |
|
വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ (ഞായറാഴ്ച) കൊണ്ടാടുന്നു
സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സജി എബ്രഹാം കാര്‍മികത്വം വഹിക്കും.
വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടത്തപെടുന്ന പെരുന്നാള്‍ റാസയിലും ഹാംഷെയറിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ സംബന്ധിക്കും. എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന.
ഹാംഷെയറിലും പരിസരപ്രദേശങ്ങളായ റീഡിങ്, ആല്‍ഡര്‍ഷോട്, സൗതാംപ്ടന്‍, ബാസിംഗ്‌സ്‌റ്റോക്ക് ,ന്യൂബറി, സ്വിന്‍ഡന്‍, ബോണ്‍മൗത്ത്, ഓസ്‌ഫോര്‍ഡ് |
|
Full Story
|
|
|
|
|
|
|
| സിനായ് വോയ്‌സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും |
|
സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്‌സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും മെയ് ഏഴ് ശനിയാഴ്ച സ്വിന്‍ഡനില്‍ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വര്‍ഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്‌സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി,മത,ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശുശ്രൂഷിക്കും. |
|
Full Story
|
|
|
|
|
|
|
|
|
|
|
|
|
|
| |