|
സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാനാണ് നിര്‍ദ്ദേശം. വത്തിക്കാന്‍ സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
അതേസമയം, ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ യോഗം ചേരും.
കര്‍ദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാന്‍ തഴഞ്ഞിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ ബിഷപ്പിന്റെ നടപടി വത്തിക്കാന്‍ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതര്‍ക്ക് ശക്തി പകരുതെന്ന് കര്‍ദ്ദിനാളിനെ പിന്തുണയ്ക്കുന്നവര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. |