Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
എയ്ല്‍സ്‌ഫോര്‍ഡില്‍ ആദ്യബുധനാഴ്ച ശുശ്രൂഷക്ക് തുടക്കം
??. ???? ???????
വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ശേഷം കര്‍മ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതല്‍ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്.

വൈകിട്ട് 4 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കര്‍മ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദത്തോടുകൂടി ശുശ്രൂഷകള്‍ക്ക് സമാപനമാകും.

എയ്ല്‍സ്‌ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ സീറോമലബാര്‍ മിഷന്‍ ഈ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കര്‍മ്മലമാതാവിന്റെ ശക്തമായ സാന്നിധ്യം നിലകൊള്ളുന്ന ഈ ആത്മീയ സങ്കേതത്തില്‍ തുടക്കം കുറിക്കുന്ന ആദ്യബുധനാഴ്ച തിരുക്കര്‍മ്മങ്ങളിലേക്കും ദിവ്യകാരുണ്യ ആരാധനയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായിമിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു.
 
Other News in this category

 
 




 
Close Window