|
തമിഴ്‌നാട്ടില്‍ മുന്‍മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മത്സരിച്ച് തോല്‍പ്പിച്ച ടിവികെ നേതാവ് വി എസ് ബാബു (75) അന്തരിച്ചു. 70 ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 19 ഉച്ചയ്ക്ക് 2.24-ഓടെയായിരുന്നു അന്ത്യം.
കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരെ മത്സരിച്ച് വിജയിച്ചയാളാണ് വി എസ് ബാബു. ശ്വാസതടസ്സത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 9നാണ് ഇദ്ദേഹത്തെ ചെന്നൈ അമിഞ്ചിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
സെപ്റ്റംബര്‍ 22-ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും, പിന്നീട് 70 ദിവസത്തോളം ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവരാതിരുന്നതിനെത്തുടര്‍ന്ന് ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ തേടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. |