|
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി അടക്കമുള്ളവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് 6 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, 9-ാം പ്രതി മനോഹര്‍, 10-ാം പ്രതി ദിനേശന്, 12-ാം പ്രതി ബിജുമോന്, 15-ാം പ്രതി ഷിജിന് മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം.
ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒന്‍പതാം പ്രതി പി വി മനോഹരന്, 10-ാം പ്രതി എം പി ദിനേശന്, 12-ാം പ്രതി ബിജുമോന്, 14-ാം പ്രതി ഇ പി രാധാകൃഷ്ണന്, 15-ാം പ്രതി ഷിജിന് മോഹന്‍, 16-ാം പ്രതി കെ വി സജിത്, 25-ാം പ്രതി വി വി മോഹനന്, 26-ാം പ്രതി എം വി പുരുഷോത്തമന്, 27-ാം പ്രതി പി കെ അജിത് കുമാര്‍ കുമാര്‍, 28-ാം പ്രതി പി പി സുരേശന് എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജന്, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്ത് ഉള്‍പ്പെടെ 18 പേരെ വെറുതേ വിട്ടു. |