Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
സിനിമ
  03-10-2022
അത്ഭുത സിനിമയായി പൊന്നിയിന്‍ ശെല്‍വന്‍: മണിരത്‌നത്തിന്റെ സിനിമ 3 ദിവസത്തില്‍ നേടിയത് 230 കോടി
മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി പിന്നിട്ടു. 4.13 മില്യണ്‍ ഡോളര്‍ കളക്ഷനാണ് യുഎസ് ബോക്സ് ഓഫിസില്‍ പൊന്നിയിന്‍ സെല്‍വന്‍ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്സ് ഓഫിസില്‍ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്.


29 മില്യണ്‍ ഡോളറുമായി ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് പൊന്നിയിന്‍ സെല്‍വന്‍. മികച്ച പ്രേക്ഷക പ്രതികരണവുമാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചുവരുന്നത്.

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം
Full Story
  02-10-2022
പ്രഭു ദേവ ചിട്ടപ്പെടുത്തിയ നൃത്തരംഗത്തില്‍ ആടിത്തകര്‍ത്ത് മഞ്ജു വാര്യര്‍
മഞ്ജു വാര്യരുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ഒരു സോംഗ് ടീസര്‍ ഏവരും കണ്ടിരിക്കും. പുതിയ ചിത്രം ആയിഷയില്‍ (Ayisha) പ്രഭു ദേവ ചിട്ടപ്പെടുത്തി മഞ്ജു ആടിത്തകര്‍ത്ത ഗാനമാണത്. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരിക്കുന്നു. പ്രഭു- മഞ്ജു കൂട്ടുകെട്ടിലെ ചില നൃത്ത ശകലങ്ങളും ചേര്‍ത്താണ് വീഡിയോയുടെ അവതരണം. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ് സംവിധാനം.

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന് അഹി അജയന്‍ ആലപിച്ച 'കണ്ണിലെ കണ്ണിലെ' എന്ന ഗാനമാണിത്.

അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. അതില്‍ രണ്ട് പാട്ടുകള്‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍
Full Story
  02-10-2022
ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി സിനിമ 'കിംഗ് ഓഫ് കൊത്ത': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുല്‍ഖര്‍ കെ.ഒ.കെ. ഫസ്റ്റ് ലുക്കില്‍ എത്തുന്നത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉറപ്പ് തരുന്നു. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ്
Full Story
  29-09-2022
നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്
നടി ദീപിക പദുക്കോണ്‍ ആശുപത്രിയില്‍. മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.


തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

ഇതിന് മുന്‍പ് ജൂണിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ കമിനേനെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.

ഷാറുഖ് ഖാനൊപ്പം പഠാനിലും പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലുമാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ
Full Story
  28-09-2022
ഉദ്ഘാടനത്തിന് എത്തിയ സാനിയയെ തിരക്കിനിടെ ഒരാള്‍ കയറി പിടിച്ചു: നടി അയാളുടെ കരണത്ത് അടിച്ചു
ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ കരണത്തടിച്ച് യുവനടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. 'സാറ്റര്‍ഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും മാളില്‍ എത്തിയത്.


പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിലാണ് അക്രമം ഉണ്ടായത്.

തിരക്കിനിടയില്‍ നിന്ന് യുവനടിയെ കയറിപ്പിടിച്ച
Full Story
  28-09-2022
ആയിരം കോടി കിട്ടിയാല്‍ പിന്നെ ജോലിക്ക് പോവില്ല: പ്രതിഫലം കൂട്ടിയോ എന്ന ചോദ്യത്തിന് സല്‍മാന്റെ മറുപടി
ഏറെ ജനപ്രീതിയുള്ള ഷോയില്‍ അവതാരകനാകാന്‍ താരം പ്രതിഫല തുകയായി 1000 കോടി ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ചാനലോ സല്‍മാന്‍ ഖാനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പതിനാറാം സീസണിലെ ആദ്യ മത്സരാര്‍ത്ഥിയെ പ്രഖ്യാപിച്ച് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.
തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോങ്ങളാണെന്ന് താരം പറയുന്നു. ആയിരം കോടി രൂപ കിട്ടിയാല്‍ പിന്നെ താന്‍ ജീവിതത്തില്‍ ജോലി ചെയ്യില്ലെന്നും സല്‍മാന്‍ തമാശ രൂപേണ പറഞ്ഞു.
തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളൊന്നും സത്യമല്ല. ആയിരം കോടി രൂപ പ്രതിഫലമായി കിട്ടിയാല്‍ പിന്നെ ജീവിത്തില്‍ ജോലിക്ക് പോകില്ല.
Full Story
  23-09-2022
ഗ്ലാമറിലേക്കു മാറി നിമിഷ: നാടന്‍ വേഷത്തില്‍ നിന്നുള്ള മാറ്റത്തിന് ഓണ്‍ലൈനില്‍ കമന്റ് പെരുമഴ
ഇതുവരെയുള്ള നാട്ടിന്‍പുറത്തുകാരിയുടെ വസ്ത്ര രീതികളെല്ലാം പുനര്‍നിര്‍വചിക്കേണ്ട സമയമായി എന്ന് നിമിഷയുടെ പുതിയ ചിത്രങ്ങള്‍.

ഒരു കയ്യില്‍ ഐസ് ഇട്ട ഡ്രിങ്കുമായി പുഞ്ചിരി തൂകുന്ന മുഖമാണ് നിമിഷയുടെ പുതിയ ചിത്രങ്ങളില്‍. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷ ധരിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരും ആരാധകരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തു.

'സ്റ്റാന്‍ഡ് അപ്പ്' എന്ന സിനിമയിലാണ് അല്‍പ്പമെങ്കിലും നിമിഷയെ മോഡേണ്‍ ആയി കണ്ടത്. അല്ലെങ്കില്‍ പൊതുവായി തനിനാടന്‍ വേഷങ്ങളാണ് നടിയെ തേടിയെത്തുക. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതല്‍ ഒരു തെക്കന്‍ തല്ല് കേസ് വരെയുള്ള വേഷങ്ങള്‍ അങ്ങനെയുള്ളതാണ്

ഒരു തെക്കന്‍ തല്ല് കേസ് സിനിമയില്‍ വാസന്തി എന്ന റോള്‍ ആയിരുന്നു നിമിഷയുടേത്. റോഷന്‍ മാത്യു ആണ് നിമിഷയുടെ നായകനായി
Full Story
  20-09-2022
30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ സിനിമ തീയറ്ററുകള്‍ തുറന്നു
പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തീയറ്ററുകള്‍ തുറന്നുകൊടുത്തത്.

1980-കളില്‍ ശ്രീനഗര്‍ നഗരത്തില്‍ കുറഞ്ഞത് എട്ട് തിയറ്ററുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ല്‍ ജമ്മു കശ്മീര്‍ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നല്‍കിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

' ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ - വിജ്ഞാന
Full Story
[35][36][37][38][39]
 
-->




 
Close Window