Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഓഫ് ജെം ഒരു വര്‍ഷത്തേക്ക് പ്രൈസ് ക്യാപില്‍ മാറ്റം വരുത്തുന്നു, ചാര്‍ജ് കുറയ്ക്കാനായി വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുന്‍പ് മീറ്റര്‍ റീഡിംഗ് ചെയ്യാന്‍ നിര്‍ദേശം
reporter

ലണ്ടന്‍: ജീവിതച്ചെലവുകള്‍ അനുദിനമെന്നോണം വര്‍ധിച്ച് വരുന്ന ഇക്കാലത്ത് എന്തെങ്കിലും വകയില്‍ ഒരു പൗണ്ടെങ്കിലും ലാഭിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണ്. അതിനാല്‍ എനര്‍ജി ബില്‍ വകയില്‍ ഒരു വര്‍ഷത്തേക്ക് നല്ലൊരു തുക ലാഭിക്കാനുള്ള അവസരം സമാഗതമായിരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഈ വരുന്ന ശനിയാഴ്ച മുതല്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലന്‍ഡിലും വെയില്‍സിലും ഒരു വര്‍ഷത്തേക്ക് ഓഫ്ജെം പ്രൈസ് ക്യാപില്‍ മാറ്റം വരുത്തുന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നിരക്കുകള്‍ കുറയാന്‍ പോവുകയാണ്. ഇത്തരത്തില്‍ പ്രൈസ്‌ക്യാപില്‍ മാറ്റം വരുത്തുന്നതിന് മുമ്പായി പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ റീഡിംഗ് എടുത്താല്‍ നൂറ് കണക്കിന് പൗണ്ട് എനര്‍ജി ചാര്‍ജ് വകയില്‍ ലാഭിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുമ്പായി മീറ്റര്‍ റീഡിംഗ് നിര്‍വഹിക്കണമെന്നുമാണ് മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലൂയീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റന്നാല്‍ അര്‍ധരാത്രിയോടെ പുതുക്കിയ ഓഫ്ജെം പ്രൈസ് ക്യാപ് പ്രാബല്യത്തില്‍ വരുന്നതോടെ എനര്‍ജി നിരക്കുകളില്‍ ഇടിവുണ്ടാകും.

ഇത് പ്രകാരം ഇപ്പോഴത്തെ ഗ്യാരണ്ടി നിരക്കായ 2500 പൗണ്ടിനേക്കാള്‍ കുറവായി വര്‍ഷത്തില്‍ 2074 പൗണ്ടായിരിക്കും പുതിയ പ്രൈസ് ക്യാപ്. തല്‍ഫലമായി എനര്‍ജി നിരക്കില്‍ ആവറേജ് 17 ശതമാനത്തിന്റെ ഇടിവായിരിക്കുമുണ്ടാകുന്നത്. ഇക്കാരണത്താല്‍ മീറ്റര്‍ റീഡിംഗ് നിര്‍വഹിക്കുമ്പോള്‍ യൂണിറ്റുകള്‍ പിഴവില്ലാതെ രേഖപ്പെടുത്തണമെന്നും മാര്‍ട്ടിന്‍ ലൂയീസ് നിര്‍ദേശിക്കുന്നു. ഇത്തരത്തില്‍ മീറ്റര്‍ റീഡ് ചെയ്യുമ്പോള്‍ പിഴവുകളില്ലാതെ യൂണിറ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ യഥാര്‍ത്ഥ നിരക്കിനേക്കാള്‍ കൂടുതല്‍ തുക ചാര്‍ജ് വകയില്‍ നല്‍കാന്‍ നിര്‍ബന്ധിതരായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഇക്കാരണത്താല്‍ ഈ വാരത്തെ ഒരു മീറ്റര്‍ റീഡിംഗ് വീക്കായി ആചരിക്കണമെന്നാണ് മാര്‍ട്ടിന്‍ ലൂയീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കണ്‍സ്യൂമര്‍മാര്‍ എനര്‍ജി ചാര്‍ജ് അധികമായി നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഉദാഹരണത്തിന് ഒരാള്‍ ശനിയാഴ്ച ഉപയോഗിച്ച് വൈദ്യുതി വ്യാഴാഴ്ചത്തെ കണക്കിലാണ് കമ്പനി വരവ് വയ്ക്കുന്നതെങ്കില്‍ അധികം ചാര്‍ജ് ഒടുക്കേണ്ടതായി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇയാള്‍ അര്‍ധരാത്രിക്ക് മുമ്പായി മീറ്റര്‍ റീഡിംഗ് ചെയ്താല്‍ എനര്‍ജി വിതരണ കമ്പനികള്‍ക്ക് യഥാര്‍ത്ഥ കണക്ക് ലഭിക്കുകയും അതിനനുസൃതമായി കൃത്യമായ ബില്ലിംഗ് നിര്‍വഹിക്കാനും സാധിക്കും.

 
Other News in this category

 
 




 
Close Window