|
യുകെയിലെ ഹെറിഫോര്‍ഡില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.
ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍.
കുഴഞ്ഞു വീണ ഉടനെ സനലിനെ ഹെറിഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്.
സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കണ്ണീരോടെ കഴിയുന്ന കുടുംബത്തെ അശ്വസിപ്പിക്കുന്നതിനായി പ്രാദേശിക മലയാളി സമൂഹം ഒപ്പമുണ്ട്. സനലിന്റെ മരണത്തില്‍ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ഹേമ) അനുശോചിച്ചു. സനലിന്റെ കുടുംബം സിറോ മലബാര്‍ സഭയിലെ അംഗങ്ങളാണ്. |