Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഗാന്ധിപ്രതിമയെ വികൃതമാക്കിയ സംഭവം: ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ നീക്കി, ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണം
reporter

ലണ്ടന്‍: ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമയെ അജ്ഞാത സംഘം വികൃതമാക്കിയ സംഭവത്തില്‍, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ നീക്കി ശുചീകരണ പ്രവര്‍ത്തനം നടന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്.

ഞായറാഴ്ചയാണ് പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതപ്പെട്ടത്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യ ലീഗിന്റെയും കാംഡന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്.

ലണ്ടനില്‍ നിയമവിദ്യാര്‍ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1968ല്‍ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ ഈ പ്രതിമ സ്ഥാപിക്കപ്പെട്ടതായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിമയുടെ സുരക്ഷയും പൊതുസ്ഥലങ്ങളിലെ ബഹുമാനചിഹ്നങ്ങളുടെ സംരക്ഷണവും സംബന്ധിച്ച് ചര്‍ച്ചകള്‍ ശക്തമാകുന്നു.


 
Other News in this category

 
 




 
Close Window