Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്റര്‍ സിനഗോഗ് ആക്രമണം: വെടിയേറ്റത് പൊലീസ് നടപടിക്കിടെ
reporter

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിനഗോഗില്‍ നടന്ന കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും, പൊലീസ് നടത്തിയ വെടിവയ്പില്‍ അബദ്ധത്തില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതായും അധികൃതര്‍ അറിയിച്ചു. സിനഗോഗില്‍ കത്തിയുമായി കടന്നുകയറിയ അക്രമിയെ തടയുന്നതിനിടെയാണ് വാതിലിനു പിന്നില്‍ നിന്നിരുന്ന രണ്ട് പേര്‍ക്ക് വെടിയേറ്റത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്കും പരുക്കേറ്റവരില്‍ ഒരാള്‍ക്കും വെടിയേറ്റതായും പൊലീസ് വ്യക്തമാക്കി.

കത്തിയാക്രമണത്തിന്റെ പിറ്റേന്നാണ് വെടിവയ്പില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതെന്ന് പൊലീസ് കുറ്റസമ്മതം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ബ്രിട്ടിഷ് പൗരത്വമുള്ള സിറിയന്‍ വംശജന്‍ ജിഹാദല്‍ ഷമി (35) ആണെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ സിനഗോഗില്‍ കയറിപ്പറ്റി ഒട്ടേറെപ്പേരെ കത്തിയാല്‍ ആക്രമിച്ചു.

സംഭവം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ സന്ദര്‍ശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, പലസ്തീനിന് പിന്തുണയുമായി ലണ്ടനില്‍ നടത്താനിരുന്ന റാലി മാറ്റിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ അതിന് വിസമ്മതിച്ചു.

 
Other News in this category

 
 




 
Close Window