Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി; 597 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ വനിത
reporter

ലണ്ടന്‍: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തു. സഭയുടെ 597 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പരമാധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.

കാന്റര്‍ബറിയുടെ ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി (63)യെ നിയമിച്ചിരിക്കുകയാണ്. എന്‍എച്ച്എസിന്റെ മുന്‍ ചീഫ് നഴ്സായിരുന്ന സാറാ, 2006ല്‍ പുരോഹിതയായി ചുമതലയേറ്റു. 2018ല്‍ ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി നിയമിതയായി. നിലവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരില്‍ മൂന്നാമത്തെ ഏറ്റവും മുതിര്‍ന്ന അംഗമാണ്.

ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ അംഗങ്ങളാണ്. ചരിത്രപരമായ ഈ നിയമനം സഭയുടെ സമകാലികതയും സമത്വദൗത്യം ശക്തിപ്പെടുത്തുന്നതുമാണ്.

 
Other News in this category

 
 




 
Close Window