Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ: അന്വേഷണത്തിന് പ്രത്യേക സംഘം
Text by: Team Ukmalayalampathram
കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, 2017-ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎ നിഗമനം. കൂടാതെ ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എന്‍ഐഎയുടെ നിഗമനം.


കോഴിക്കോട് ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാര്‍, മറ്റ് അംഗങ്ങള്‍, ഐജി നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവരാണ് എലത്തൂര്‍ ട്രാക്കില്‍ പരിശോധന നടത്തിയത്.

അതേസമയം എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window