Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പത്തനംതിട്ടയിലും കൊല്ലത്തും ഇന്നു വൈകിട്ട് കനത്ത മഴ പെയ്തു: മരം വീണ് രണ്ടു പേര്‍ മരിച്ചു
Text by: Team Ukmalayalampathram
പത്തനംതിട്ട അടൂരിലും കൊല്ലം കൊട്ടാരക്കരയിലും ശക്തമായ കാറ്റിലും മഴയിലും വന്‍നാശനഷ്ടം. കാറ്റില്‍ മരംവീണു രണ്ട് ജില്ലകളിലായി രണ്ടുപേര്‍ മരിച്ചു.
കൊട്ടാരക്കരയില്‍ റബര്‍മരം വീണാണ് വീട്ടമ്മ മരിച്ചത്. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട ലളിതകുമാരിയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടൂരില്‍ മരംവീണ് സ്‌കൂട്ടര്‍ യാത്രക്കാരനും ജീവന്‍ നഷ്ടമായി. നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.
കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഏനാത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പൊലിക്കോട് പെട്രോള്‍ പമ്പിന്റെയും 6 വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര പറന്ന് മറ്റൊരു വീടിനുമുകളിലേക്ക് വീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് ട്രെയിന്‍ഗതാഗതവും തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
 
Other News in this category

 
 




 
Close Window