Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിഷുവിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക 3200 രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം
Text by: Team Ukmalayalampathram
സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണ് ഇതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. ഏപ്രില്‍ പത്ത് മുതല്‍ തുക വിതരണം ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22,000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു.

ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനുമുള്‍പ്പെടെ മുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സംസ്ഥാനത്തെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മികച്ച ധന മാനേജ്‌മെന്റിലൂടെയും തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണെന്നും മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window