Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാര്‍മസിസ്റ്റുകളെ ഷോര്‍ട്ടേജ്ലിസ്റ്റില്‍ നിന്നും ഒഴിവാക്കും
സോളിസിറ്റര്‍ പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയിലെ ഷോര്‍ട്ടേജ് Occupation ലിസ്റ്റ് നവംബര്‍ 14-ാം തീയതിമുതല്‍ വീണ്ടും പരിഷ്‌കരിക്കുമെന്ന് UK Boarder Agency പ്രഖ്യാപിച്ചു. Migration Advisory Committee സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഗവണ്‍മെന്റ് പുതിയ ലിസ്റ്റ് പുറത്തിറക്കുന്നത്. പരിഷ്‌കരിച്ച ലിസ്റ്റ് അനുസരിച്ച് Shortage Occupation List ല്‍ ഉളള ഉദ്യോഗങ്ങള്‍ 40,000 കുറഞ്ഞ് 1,90,000 ആയി കുറയും.

ഫാര്‍മസിസ്റ്റ്, വെറ്റിനറി സര്‍ജന്‍ , ബയോളജി അധ്യാപകര്‍ (Secondary School), Speech and Language Therapist, Orthoptists, Rank and File Orchestral Musician എന്നീ ഉദ്യോഗങ്ങളാണ് ലിസ്റ്റില്‍ നിന്നും പുറത്തുപോകുന്ന പ്രമുഖ പോസ്റ്റുകള്‍ . എന്നാല്‍ actuaries, high integrity pipe welders, environmental scientists, geometrisst എന്നീ ഉദ്യോഗങ്ങള്‍ക്ക് UKയില്‍ skill shortage ഉണ്ടെന്ന് കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ലിസ്റ്റ് 14 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. 14 നവംബറിനോ അതിന് ശേഷമോ ഇഷ്യൂ ചെയ്യപ്പെടുന്ന Certificate Of Sponsoship കളെ പുതിയ Shortage ലിസ്റ്റ് ബാധിക്കും.

Shortage Occupation Lits ല്‍ ഇല്ലാത്ത post- കളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് Residence Labour Test UKയിലുള്ള Sponsers നടത്തേണ്ടതാണ്. അതുപോലെ UK യുടെ പുറത്തു നിന്നും ഉദ്യോഗാര്‍ത്ഥികളെ കൊണ്ടുവരുന്നതിനുള്ള restricted sponsorship certificate കളെ പുതിയ നയം നല്ലപോലെ ബാധിക്കും. Shortage Occupation List ല്‍ നിന്നും പുറത്താക്കുന്നത് നിലവില്‍ യുകെയില്‍ Pharmacist പരിശീലനം നേടുന്ന മലയാളികളെ സാരമായി ബാധിക്കും. ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് UKയില്‍ Pharmacits ആയി രജിസ്‌ട്രേഷന്‍ നേടുന്നതിനും Work Permit (Tier2) വിസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇതിനെ പുതിയ നയം സാരമായിട്ടല്ലെങ്കിലും ബാധിച്ചേക്കാം.

നിലവില്‍ UKയില്‍ Occupation Codes and Practice ല്‍ Pharmacist കളെ NHSഎന്നും Non-NHS എന്നും തരം തിരിച്ചിട്ട്, Non- NHS Pharmacist കള്‍ക്ക് മണിക്കൂറിന് മിനിമം 16.88പൗണ്ട് എങ്കിലും ശമ്പളം നല്‍കിയാല്‍ മാത്രം Tsir2 വിസ Approve ചെയ്യുകയുള്ളൂ എന്ന മാനദണ്ഡം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ NHS ല്‍ ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം ശമ്പളം 10.09 പൗണ്ട് മതിയെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. NHS നു പുറത്ത് സ്വകാര്യ Pharmacy store കളില്‍ വിദേശികളെ ഫാര്‍മസിസ്റ്റായി നിയമിക്കുന്നതിന് വേറൊരു നിയമം കൊണ്ടുവന്നിട്ടുള്ള വിവേചന നിയമത്തിന്റെ പരിധിയില്‍ വരാവുന്ന ഒരു കാര്യമാണെന്നാണ് ഒരു നിയമ വിദഗ്ദ്ധന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം. ഇതിനെ ചോദ്യം ചെയ്ത് ഇതുവരെ ഒരു Case ഉണ്ടായിട്ടില്ല എന്നത് UK Border Agency യ്ക്ക് ഒരു ആശ്വാസം തന്നെയാണ്.
 
Other News in this category

 
 




 
Close Window