ഏപ്രില്‍ 28 മുതല്‍ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രവാസികള്‍ക്കായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുന്നത്.
എല്ലാ ആഗോള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കും മലയാളി പ്രവാസികള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. പാട്ടുകള്‍ പാടാനും കവിതകള്‍ ചൊല്ലാനും സമീപകാല വിഷയങ്ങളെ കുറിച്ചോ സംഭവങ്ങളെ കുറിച്ചോ ചര്‍ച്ചകള്‍ നടത്താനും കഴിയും. കൂടാതെ, ആര്‍ക്കും സ്വന്തം കലാസൃഷ്ടികള്‍ ഈ കലാസാംസ്‌കാരിക പരിപാടിയില്‍ അവതരിപ്പിക്കാം. |