Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ മകളോടൊപ്പം കുറച്ചു നാള്‍ താമസിക്കാനെത്തിയ പിതാവ് അന്തരിച്ചു: വിട പറഞ്ഞത് 76 വയസ്സുകാരന്‍ കെ.വി. ആന്റണി
Text By: UK Malayalam Pathram
ലണ്ടനിലുള്ള മക്കളുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ പിതാവിന് അപ്രതീക്ഷിത വേര്‍പാട്. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്. യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി. പേരക്കുട്ടികള്‍: സ്റ്റീവ്, സൈമണ്‍, ഈവ, ലൂക്ക്, സാലിയ, ഇഷ, പാട്രിക്, നൈറ.

ശരീരവേദനയെയും അസ്വസ്ഥതകളെയും തുടര്‍ന്ന് ജൂലൈ 25-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്സിസും (Sepsis) കണ്ടെത്തി. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു.

ഞാറളേലി പറക്ക എല്‍സി ആന്റണിയാണ് ഭാര്യ. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window