|
ആസ്റ്റര്‍ ഗാര്‍ഡിയന്‍-ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്.250000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
14 വര്‍ഷത്തെ യാത്രക്കിടയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്സ് പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സണ്‍ നോമിനേഷന്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത പുരസ്‌കാരങ്ങള്‍ മാത്രമല്ല അവയവദാന ഗവേഷണ രംഗത്ത് അജിമോള്‍ ഡോക്ക്ടറ്റ് കൂടി നേടിയെടുത്തപ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു മലയാളി നഴ്സ് ലോക മലയാളി സമൂഹത്തില്‍ തന്നെ വേറെയുണ്ടോ എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ആ പട്ടികയില്‍ ഇപ്പോള്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍ പുരസ്‌കാരമായ രണ്ടര ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ കൈയില്‍ ഇരുന്നു തിളങ്ങുമ്പോള്‍ മറ്റൊരു മലയാളി നേഴ്‌സിനും ഇങ്ങനെ ഒരു വിജയകഥ പറയാന്‍ ബാക്കിയിലെന്ന ഉത്തരം കൂടിയാണ് ലഭിക്കുന്നത്. ലോകമെങ്ങുമുള്ള നഴ്‌സുമാരില്‍ നിന്നും മികച്ചവരില്‍ ഒന്നാം നിരയില്‍ ഉള്ളവരില്‍ നിന്നും കണ്ടെത്തിയ ഈ തിരഞ്ഞെടുപ്പില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട നോമിനേഷനില്‍ നിന്നുമാണ് അജിമോളുടെ പേര് വിജയിയായി എത്തി നില്കുന്നത് എന്നതും സവിശേഷതയാണ്. |