Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്നു തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക: തമിഴ്‌നാട് മുഖ്യമന്ത്രി യുകെയില്‍ എത്തിയതിന്റെ സന്തോഷം
Text By: UK Malayalam Pathram
തമിഴ്നാട്ടിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം. ഇതിനുപുറമേ തമിഴ്നാട്ടില്‍ പുതിയതായി പ്രഖ്യാപിച്ച 'മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി' യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍, രൂപകല്‍പ്പന, കായിക ടൂറിസം സാധ്യതകള്‍ എന്നിവ വിജയും കായിക മന്ത്രി ആദവ് അര്‍ജുനയും നേരിട്ട് വിലയിരുത്തുന്നുണ്ട്.
സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എല്‍.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സ്‌ക്രീനില്‍ ബോക്‌സ് ഓഫീസ് പോരാട്ടങ്ങള്‍ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടന്‍ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അജിത് വിജയിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബ്രിട്ടനിലെ സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സര വേദിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തിച്ചേര്‍ന്നു. വിജയ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തില്‍ തമിഴ് സൂപ്പര്‍ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയില്‍ വെച്ച് അജിത്തിനെ കണ്ടയുടന്‍ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
 
Other News in this category

 
 




 
Close Window