Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 26th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലീഗിനെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടണം; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കെ.പി. നൗഷാദ് അലി
reporter

മലപ്പുറം: മുസ്ലിം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പാര്‍ട്ടിയുടെ പച്ചക്കൊടി മറച്ചുവെച്ചല്ലെന്നും രാഷ്ട്രീയവും ആശയപരവുമായ പ്രതിരോധത്തിലൂടെയാണെന്നും കെ.പി. നൗഷാദ് അലി എംഎല്‍എ. ലീഗിനെതിരായ പ്രചാരണങ്ങള്‍ക്ക് അഭിമുഖത്തിലൂടെ മറുപടി നല്‍കിയ മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ചാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വയനാട്ടില്‍ ഉയര്‍ന്ന മുസ്ലിം ലീഗ് പതാകയെ പാകിസ്ഥാന്‍ പതാകയായി ചിത്രീകരിച്ച് ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെന്ന് നൗഷാദ് അലി ആരോപിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ പ്രതികൂല പരാമര്‍ശങ്ങള്‍ക്കും ലീഗും പാര്‍ട്ടിയുടെ പതാകയും വിധേയമായെന്നും അദ്ദേഹം പറഞ്ഞു.

വിഭജനകാലത്തെ സര്‍വേന്ത്യാ മുസ്ലിം ലീഗുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തുന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ ഉദ്ദേശ്യം മുഖ്യമന്ത്രി തുറന്നുകാട്ടിയെന്നാണ് നൗഷാദ് അലിയുടെ വിലയിരുത്തല്‍. മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ലീഗ് നല്‍കിയ സംഭാവനകളും പാര്‍ട്ടി ദുര്‍ബലപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും സതീശന്‍ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന കാര്യം മുഖ്യമന്ത്രി ദേശീയതലത്തില്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ലീഗിനെതിരായ വ്യാജ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടണമെന്ന നിലപാട് വ്യക്തമാക്കിയതിനാണ് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതെന്നും നൗഷാദ് അലി കുറിച്ചു.

 
Other News in this category

 
 




 
Close Window