Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
ചൈനീസ് ജ്യോതിഷം
Reporter

ചൈനീസ് ജ്യോതിഷം എ്ന്നാല്‍ സാക്ഷാല്‍ ശ്രീബുദ്ധനാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്ന് വിശ്വസിക്കുന്ന ഒരു ശാസ്ത്രമാണ്. അപ്പോള്‍ ഇതിന് എങ്ങനെ ചൈനീസ് ജ്യോതിഷം എന്ന് പേരു വന്നു എന്നാണെങ്കില്‍ മലയാളികള്‍ക്ക് മദ്രാസികള്‍ എന്ന് എങ്ങനെ പേര് വന്നു എന്നു മനസിലാക്കിയ ശേഷം പറയാം. മദ്രാസില്‍ നിന്നുള്ള ട്രെയിനിലാണ് മലയാളികള്‍ അധികവും മുംബൈയില്‍ ചെന്നിറങ്ങിയത് അതിനാല്‍ നമുക്ക് അങ്ങനെ പേരു വന്നു. നസ്രേത്ത്കാരനായ യേശുവിനെ വിശ്വസിക്കുന്നവരെ നമ്മള്‍ നസ്രാണികള്‍ എന്നും വിളിച്ചിരുന്നില്ലേ, എന്നാല്‍ അവര്‍ ഭാരതീയരാണല്ലോ? ഇതുപോലെ ചൈനാക്കാരില്‍ നിന്നും ലോകം മുഴുവന്‍ പ്രചരിച്ചത്‌കൊണ്ട് ഇതിന് ചൈനീസ് ജ്യോതിഷം എന്നു പേരു വന്നു. 

പന്ത്രണ്ട് രാശികള്‍ക്കും നവഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പകരം ഇവിടെ എലി, പോത്ത്, കടുവ, പൂച്ച, വ്യാളി, പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവന്‍കോഴി, നായ, പന്നി, എന്നിങ്ങനെ ജനിച്ച വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ തരംതിരിച്ചിരിക്കുന്നു.

ഈ മൃഗങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെടുത്തിയാണ് ഒരോരുത്തരുടെ ഭാവിയും മറ്റും കണക്കാക്കുന്നത്. ഫെബ്രുവരിയിലാണ് ഇവരുടെ പുതുവര്‍ഷം. ഇതിനെ അടിസ്ഥാനമായി പുതുവര്‍ഷ ഫലവും പറയാന്‍ കഴിയും.

വിവാഹപൊരുത്തത്തിനും ഈ പൊരുത്തം ചിന്തിക്കുന്നു. നമ്മുടെ ഇവിടെ ഓരോ നാളിനും ഓരോ മൃഗങ്ങള്‍ ഉണ്ടല്ലോ. അതുപോലെ എന്നു വേണമെങ്കില്‍ പറയാം. വര്‍ഗശത്രുക്കള്‍ തമ്മില്‍ വിവാഹം നിഷിദ്ധമായിട്ടാണ് കണക്കാക്കുന്നത്.

പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ വീണ്ടും ആദ്യത്തെ മൃഗവര്‍ഷം വീണ്ടും വരും. ഇങ്ങനെയാണ് ഇതിന്റെ രീതി.

 
Other News in this category

 
 




 
Close Window