Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Mar 2024
 
 
ജ്യോതിഷം
  Add your Comment comment
സര്‍വ്വ ഐശ്വര്യത്തിനും സിര്‍ക്കോണ്‍
Reporter

സിര്‍ക്കോണിയം സിലിക്കേററ്, തോറിയം, യുറാനിയം എന്നീ ധാതുക്കള്‍ കലര്‍ന്ന വജ്രം പോലെ തിളങ്ങുന്ന രത്‌നമാണ് സിര്‍ക്കോണ്‍.ഇവ പല നിറങ്ങളിലും ലഭ്യമാണ്. എങ്കിലും വെള്ള സിര്‍ക്കോണ്‍ ആണ് ജ്യോതിഷപരമായി കൂടുതലും ഉപയോഗിക്കുന്നത്.പൊതുവേ കാഠിന്യം കൂടിയ കല്ലാണ് ഇത്.ഇതിന്റെ കാഠിന്യം 6.5. ആറാം നൂറ്റാണ്ടില്‍ ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഈ കല്ല് പ്രചാരത്തിലുണ്ടായിരുന്നു.14-ാംനൂറ്റാണ്ടില്‍ വജ്രത്തിന് ക്ഷാമം നേരിട്ടപ്പോള്‍ സിര്‍ക്കോണ്‍ വജ്രമെന്ന പേരില്‍ വ്യാപാരികള്‍ വിറ്റിരുന്നതായും പറയപ്പെടുന്നു. നൂറ്റണ്ടാുകള്‍ക്ക് മുമ്പ് ഇത് ഫ്രാന്‍സിലെ ഖനികളില്‍ സുലഭമായിരുന്നൂ. ഇപ്പോള്‍ ഇവ കൂടുതലും ലഭിക്കുന്നത് ശ്രീലങ്ക, തായലണ്ട്, ബര്‍മ്മ, ആസ്‌ത്രേലിയ, കംബോഡിയ എന്നീ രാജ്യങ്ങളിലെ ഖനികളില്‍ നിന്നുമാണ്.

ജ്യോതിഷപരമായി കല, ധനം, സൗന്ദര്യം, ലൈംഗീകത എന്നിവയുടെ കാരകനായ ശുക്രന്റെ രത്‌നമായ വജ്രത്തിന്റെ ഉപരത്‌നമാണി ഇത്. അതിനാല്‍ ഒരാളെ കലാകാരനും, ധനവാനും, സുന്ദരനും/സുന്ദരിയും ആക്കുന്നതിനും യൗവ്വനവും സൗന്ദര്യവും കാത്തു സൂക്ഷിക്കല്‍, നല്ല കാഴചശക്തി, സന്താനഭാഗ്യം, വീടക്ക, ആഡംബരങ്ങള്‍, വാഹനം, നല്ലഭാര്യ/ ഭര്‍ത്താവ്, പ്രണയത്തില്‍ വിജയം, ആകര്‍ഷണീയത, സമൂഹത്തില്‍ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാനും ഈ സുന്ദര രത്‌നത്തിന് കഴിയും.യുവത്വത്തിന്റെ രത്‌നമായ സിര്‍ക്കോണ്‍ ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെതസിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു. കൂടാതെ സിര്‍ക്കോണ്‍ ധരിച്ചാല്‍ സുഖകരമായ ഉറക്കം, ഐശ്വര്യം, അധികാരം, അന്തസ്സ്, ധനം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കലാപരമായ കഴിവക്ക വര്‍ദ്ധിക്കും, വിവാഹിതര്‍ക്ക് കുടുംബത്തില്‍ ഐശ്വര്യം നില നിറുത്താനാകും, പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷപ്രാപിക്കാനും സഹായിക്കുന്ന രത്‌നമാണ് വജ്രത്തിളക്കമുള്ള സിര്‍ക്കോണ്‍. ഈ രത്‌നം ധരിച്ചാല്‍ ഇടി, മിന്നല്‍ എന്നിവ ഏല്‍ക്കില്ലൊണ് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. ഈ രത്‌നം ധരിച്ചാല്‍ പെട്ടെന്ന് വിവാഹം നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സിര്‍ക്കോണ്‍ രത്‌നം കുറഞ്ഞതക്ക് രണ്ടു കാരറ്റെങ്കിലും തൂക്കമുള്ളവ ധരിക്കാന്‍ ശ്രദ്ധിക്കേതാണ്. വിവാഹ കാലതാമസം ഒഴിവാക്കുന്നതിന് ജാതകം നോക്കാതെ തന്നെ ധരിക്കാവുന്ന രത്‌നമാണ് ഇതക്ക. സ്വര്‍ണത്തിലോ വെള്ളിയിലോ കെട്ടി മോതിരമായോ ലോക്കറ്റായോ ധരിക്കാം.

 
Other News in this category

 
 




 
Close Window