Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
മരണാനന്തരവും തുടരുന്ന ബന്ധമാണ് വിവാഹം, പൊരുത്തം നിര്‍ബന്ധം
reporter
വിവാഹബന്ധം ജീവിതത്തില്‍ മാത്രമല്ല. മരണാനന്തരവും പിന്‍തുടരുന്ന കര്‍മബന്ധമാണ്. തമ്മില്‍ നല്ല സ്‌നേഹമുള്ളവര്‍ വിവാഹിതരാകുമ്പോള്‍ ഈ തുടര്‍ച്ചയുണ്ടാകും. ഈ സ്‌നേഹം ഇല്ലാത്തവര്‍ പരസ്പരം മാനസികമായി കഠിനവേദന സൃഷ്ടിക്കും. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഈ മാനസികാടുപത്തിനു കാരണമാകുന്ന മുന്‍ജന്മബന്ധത്തെ സൂചിപ്പിക്കുന്ന ഗ്രഹസ്ഥിതികള്‍ ഒന്നോ അതിലധികമോ കണ്ടെത്താം. വിവാഹപൊരുത്തത്തില്‍ ഏറ്റവും ശ്രേഷ്ഠമായ പൊരുത്തം മനഃപൊരുത്തമാണ്. പരസ്പരം സ്‌നേഹവും വിശ്വാസവുമാണ് ഇതിന് അടിസ്ഥാനം. ഇതില്ലാത്ത വിവാഹങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകില്ല.
യഥാര്‍ഥമായി മാനസിക ആസക്തി തോന്നുന്നവരാണ് പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടേണ്ടത്. മറ്റു ഗുണങ്ങളെല്ലാമുണ്ടെങ്കിലും മാനസിക പൊരുത്തം ഇല്ലെങ്കില്‍ അതോടെ എല്ലാം അവസാനിച്ചു. രണ്ടു വ്യക്തികള്‍ക്ക് പരസ്പരം ശക്തമായ ആകര്‍ഷണം അനുഭവപ്പെടുകയുംക്രമേണ വിവാഹിതരാകണമെന്നുള്ള ആഗ്രഹം ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ മനസുകളുടെ പൊരുത്തം സാധ്യമാകുന്നു. ജാതകവശാല്‍ ഇതിന് പൊരുത്തം നോക്കുമ്പോള്‍ ഗ്രഹങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച പ്രധാനം. രണ്ടു ജാതകങ്ങളിലെ യോഗങ്ങള്‍ ഒത്തുനോക്കി പൊരുത്തം നിശ്ചയിക്കുന്നതോടെ രണ്ടുപേര്‍ തമ്മിലുള്ള ചേര്‍ച്ച അറിയാം. മാനസികമായ ഐക്യത്തിന് ജാതകം ഇവിടെയൊരു പിന്തുണയായി മാറും. പരസ്പര സ്‌നേഹത്തിനുള്ള അടിത്തറയായി ജാതകത്തെ കാണുന്നതിനു കാരണം ഇതു തന്നെയാണ്.
 
Other News in this category

 
 




 
Close Window