Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
രാഹുകാലം
Reporter

ഓരോ ദിവസവും ഓരോ ഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതില്‍ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളില്‍ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതില്‍ നിന്ന് ചെറിയതോതില്‍ വ്യത്യാസപ്പെടാനിടയുണ്ട് എന്നറിയണം.

വിഷം, സര്‍പ്പം, കാപട്യം, ചൊറി, ചിരങ്ങ്, വ്രണങ്ങള്‍, കൈവിഷം തുടങ്ങി അശുഭകാരകത്വമാണ് രാഹുവിന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം കൊള്ളില്ല എന്നാണ് വിശ്വാസം. എന്നാല്‍ കേരളീയ ജ്യോതിഷികളുടെ ഇടയില്‍ ഒരു നൂറ്റാണ്ടു മുമ്പു വരെ യാത്രയ്‌ക്കൊഴികെ രാഹുകാലം നോക്കുന്ന പതിവ് അത്ര സജീവമായിരുന്നില്ല എന്നതാണ് സത്യം. കേളീയര്‍ യാത്രാരംഭത്തിനു മാത്രമാണ് രാഹുകാലം പണ്ട് നോക്കിയിരുന്നത്.

രാഹുവിന് മോഷണത്തിന്റെ കാരകത്വം കൂടിയുള്ളതിനാല്‍ രാഹുകാലത്തു യാത്രയ്ക്കിറങ്ങിയാല്‍ കൊള്ളയടിക്കപ്പെട്ടേക്കാം എന്നതിനാലാണ് ദൂരയാത്രകള്‍ക്ക് രാഹുകാലം ഒഴിവാക്കിയിരുന്നത്. കേരളത്തില്‍ ശുഭകാര്യങ്ങള്‍ക്കു രാഹുകാലം പരിഗണിക്കുന്ന സമ്പ്രദായം രൂഢമൂലമാക്കിയത് ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യരാണ്.

 
Other News in this category

 
 




 
Close Window