Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
വീട് അമ്പലത്തില്‍ നിന്ന് അകലം പാലിക്കണം
Reporter

വീട് പണിയുമ്പോള്‍ ആരാധനാലയം ഏതായാലും നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളുടെ അടുത്ത് വീട് വയ്ക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുര്‍ഗ, ശിവക്ഷേത്രങ്ങള്‍ എന്നിവയുടെ മുന്‍ഭാഗത്താണ് വീട് വയ്‌ക്കേണ്ടി വരുന്നതെങ്കില്‍ വാസ്തു നിയമപ്രകാരമുള്ള ദൂരം പാലിക്കേണ്ടതാണ്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുവശത്തും ക്ഷേത്രത്തോട് ചേര്‍ത്ത് ഗൃഹം പണിയുന്നത് ആപത്താണ്. എന്നാല്‍ പിറകുവശത്തും ഇടതുഭാഗത്തും ഗൃഹം വരുന്നതില്‍ തെറ്റില്ല. സൗമ്യസ്വഭാവമുള്ള വിഷ്ണു, കൃഷ്ണന്‍, ഭഗവതി, ഗണപതി എന്നിങ്ങനെയുള്ള ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുഭാഗത്തും ഗൃഹം പണിയുന്നതില്‍ തെറ്റില്ല. പൊതുവായി പറഞ്ഞാല്‍ ആരാധനാലയങ്ങളുടെ മതിലിനോട് നിശ്ചിത അകലം പാലിക്കാതെ പണിയുന്ന ഗൃഹങ്ങള്‍ക്ക് ദോഷഫലങ്ങളാണ് അനുഭവപ്പെടുക.

പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ആ കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി വ്യക്തമായി അറിവുണ്ടായിരിക്കണം. താമസിച്ചുകൊണ്ടിരിക്കുന്ന ഗൃഹം വാസ്തുനിയമപ്രകാരമാണെങ്കില്‍ രണ്ടാമാത്തെ നില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തുനിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ചശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്ക് പടിഞ്ഞാറ് കന്നിമൂലഭാഗം മുതല്‍ കെട്ടിതുടങ്ങണം. വടക്ക് കിഴക്കേഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നതാണ് ഉത്തമം. താഴത്തെ നിലയുടെ പൊക്കത്തെക്കാള്‍ മൂന്നിഞ്ച് എങ്കിലും രണ്ടാമത്തെ നിലയ്ക്ക് പൊക്കകുറവുണ്ടായിരിക്കണം. പുറത്താണ് സ്‌റ്റെയര്‍കെയ്‌സ് എങ്കില്‍ മൂല ചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീടിനകത്താണെങ്കില്‍ മദ്ധ്യഭാഗത്ത് നിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

വീട്ടിലേക്ക് കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്‍ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍. പണ്ടത്തെ കണക്കനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്ത് വയ്ക്കണം. സ്‌റ്റെയര്‍കെയ്‌സ് ആയിരുന്നാലും ഇതുതന്നെയാണ് തത്വം. വീടിന്റെ കട്ടിളപ്പടി, ജനലുകള്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

 
Other News in this category

 
 




 
Close Window