Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പോസ്റ്റ് സ്റ്റഡി വിസ ഏപ്രില്‍ 2012 വരെ തുടരും
പോള്‍ ജോണ്‍
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിമയങ്ങള്‍ കര്‍ക്കശമാക്കുന്നതിനോടൊപ്പം പോസ്റ്റ് സ്റ്റഡി വിസ റൂട്ടും നിര്‍ത്തലാക്കുമെന്ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി തെരേസ മേയ് പ്രസ്താവിച്ചിരുന്നു. സ്റ്റുഡന്റ് വിസാ നിയമമാറ്റം 2011 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. രണ്ട് പ്രഖ്യാപനവും ഒരേ ദിവസം തന്നെ വന്നതിനാല്‍ 2011 ഏപ്രില്‍ മുതല്‍ പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കുമെന്ന ഒരു ധാരണ പരക്കേ പരന്നു. ഇത് പൊതുവേ വിദേശ വിദ്യാര്‍ത്ഥി സമൂഹത്തെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു.

സാധാരണ പാര്‍ലമെന്റില്‍ ഇമിഗ്രേഷന്‍ നിയമം വയ്ക്കുമ്പോള്‍ അതിന്റെ ഒരു കോപ്പി ഹോം ഓഫീസിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുക പതിവാണ്. എന്നാല്‍ ഇത്തവണ പതിവുതെറ്റിച്ചുകൊണ്ട് സ്റ്റുഡന്റ് വിസാ നിയമമാറ്റത്തെക്കുറിച്ച് പത്രപ്രസ്താവന ഇറക്കുക മാത്രമാണ് ഹോം ഓഫീസ് നടത്തിയത്. ഇതില്‍ പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തലാക്കും എന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ ഇതോടൊപ്പം പുറത്തിറക്കിയ പുതിയ സ്റ്റുഡന്റ് പോളിസിയുടെ സംക്ഷിപ്തരൂപം എന്ന പത്രക്കുറിപ്പില്‍ മാത്രമാണ് ഏപ്രില്‍ 2012 ലാണ് പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തുക എന്ന് പറഞ്ഞിട്ടുള്ളത്.

ഏപ്രില്‍ 2011 ന് സ്റ്റുഡന്റ് വിസ നിയമങ്ങള്‍ മാറും എന്ന വാര്‍ത്ത പരന്നതോടുകൂടി പോസ്റ്റ് സ്റ്റഡി വിസയും അന്നുതന്നെ നിര്‍ത്തലാക്കപ്പെടും എന്ന ഒരു ധാരണ പരക്കെ പരന്നു. ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് ധാരാളം കോളുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരു അന്വേഷണത്തിന് ശേഷം ഒരു വാര്‍ത്ത നല്‍കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഈ വാര്‍ത്ത നല്‍കുന്നത്. ഞങ്ങള്‍ക്ക് ലഭിച്ച അറിവനുസരിച്ച് 2012 ഏപ്രിലിലാണ് പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തലാക്കുക. അതിനാല്‍ നിലവില്‍ യുകെയില്‍ ഡിഗ്രി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2012 ഏപ്രിലിന് മുമ്പ് അവരുടെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയാണെങ്കില്‍ പോസ്റ്റ് സ്റ്റഡി വിസയ്ക്ക് തുടര്‍ന്ന് അപേക്ഷിക്കാം. 2012 ഏപ്രിലില്‍ മാത്രമാണ് പോസ്റ്റ് സ്റ്റഡി വിസ റൂട്ട് നിര്‍ത്തലാക്കുക. ഇത് നിലവില്‍ യുകെയില്‍ MBA, M.Sc , B.Sc മുതലായ കോഴ്‌സുകളില്‍ എത്തിയിരിക്കുന്ന ധാരാളം പേര്‍ക്ക് ആശ്വാസപ്രദമായ ഒരു വാര്‍ത്തയായിരിക്കും.

പോസ്റ്റ് സ്റ്റഡി വിസാ പെട്ടെന്ന് നിര്‍ത്തലാക്കിയാല്‍ അത് നിയമയുദ്ധത്തിന് വഴി തെളിച്ചേയ്ക്കാമെന്ന ധാരണയായിരിക്കും, നിലവില്‍ യുകെയില്‍ പോസ്റ്റ് സ്റ്റഡി വിസ പ്രതീക്ഷിച്ച് വിദ്യാഭ്യാസത്തിനെത്തിയവര്‍ക്ക് അതിനവസരം കൊടുക്കാനുള്ള വിധത്തില്‍ വിസ അപേക്ഷാ തീയതി ഏപ്രില്‍ 2012 വരെ നീട്ടാന്‍ യുകെബിഎയെ പ്രേരിപ്പിച്ച ഘടകമെന്ന് കരുതാം.

ഒരു വിസ ഓഫര്‍ ഉണ്ടെങ്കില്‍ അത് പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് അതിന് അപേക്ഷ നല്‍കാന്‍ ലെജിറ്റിമേറ്റ് ആയിട്ടുള്ള ഒരു പ്രതീക്ഷയുണ്ട് എന്നത് ഇമിഗ്രേഷന്‍ നിയമത്തില്‍ HSMP Forum കേസ് ഓടുകൂടി കോടതികള്‍ അംഗീകരിച്ചിട്ടുള്ള ഒരു നടപടിക്രമമാണ്. പോസ്റ്റ് സ്റ്റഡി വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുകെയില്‍ ഡിഗ്രി വിദ്യാഭ്യാസത്തിനെത്തിയതെന്ന വാദഗതി കോടതികളില്‍ സ്വീകരിക്കപ്പെടാവുന്ന വാദഗതിയാണ്. അതിനാല്‍ 2011 ജനുവരി ഇന്‍ടേക്ക് വരെ യുകെയില്‍ ഡിഗ്രി വിദ്യാഭ്യാസത്തിനെത്തിയവര്‍ക്കെല്ലാം അപേക്ഷ നല്‍കാവുന്ന വിധത്തില്‍ ഏപ്രില്‍ 2012 വരെ പോസ്റ്റ് സ്റ്റഡി നില നിര്‍ത്തിയത് സ്വാഗതാര്‍ഹം തന്നെ.
 
Other News in this category

 
 




 
Close Window