Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ സ്റ്റുഡന്റ് വിസാ നിയമ മാറ്റവും നഴ്‌സുമാരും
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയില്‍ നടപ്പില്‍ വരുന്ന പോകുന്ന സ്റ്റുഡന്റ് വിസാ നിയമമാറ്റം ഏറ്റവും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്, സ്റ്റുഡന്റ് വിസയില്‍ നിലവില്‍ യുകെയിലെത്തിയിട്ടുള്ള നഴ്‌സുമാരെയാണ്. അടുത്തയിടെ സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിസ നിര്‍ത്തലാക്കിയതിനു പുറമേ കൂനിന്‍മേല്‍ കുരു എന്നതു പോലെയാണ് പുതിയ നിമയമാറ്റ പ്രഖ്യാപനമുണ്ടായത്.

എന്നാല്‍ പുതിയ നിയമങ്ങള്‍ യുകെയില്‍ നിലവിലുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവനും ആശങ്ക ജനിപ്പിക്കത്തക്കതാണെന്ന് കരുതേണ്ടതില്ല. ഏതൊരു ഇരുട്ടിലും ആശയുടെ കിരണങ്ങള്‍ ഉണ്ടെന്നതു പോലെ പുതിയ നിയമമാറ്റങ്ങളിലും നഴ്‌സുമാര്‍ക്ക് ആശയ്ക്കു വകയുണ്ട്. എന്‍വിക്യൂ പോലുള്ള കോഴ്‌സുകളില്‍ കൂടുതലും പഠിക്കാനെത്തുന്നത് നഴ്‌സുമാരാണ്. വര്‍ക്ക് പ്ലേസ്‌മെന്റ് ഉള്ള ഈ കോഴ്‌സുകളില്‍ തുടര്‍ന്നാല്‍ പലര്‍ക്കും വര്‍ക്ക് പ്ലേസ്‌മെന്റിന്റെ ഭാഗമായി ജോലി ചെയ്യുവാന്‍ സാധിക്കും.

മാത്രമല്ല ഈ എന്‍വിക്യൂ കോഴ്‌സുകള്‍ 'Public funded Futher Education' കോളേജുകളില്‍ പഠിക്കുകയാണെങ്കില്‍ 10 മണിക്കൂര്‍ കൂടി പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ സാധിക്കും. നിലവില്‍ എന്‍വിക്യൂ വിസയില്‍ യുകെയില്‍ ഉള്ളവര്‍ക്കും 10 മണിക്കൂറാണ് വര്‍ക്ക് പ്ലേസ്‌മെന്റ് കൂടാതെ ജോലി ചെയ്യാന്‍ അനുവാദം ഉള്ളത്. ആയതിനാല്‍ എന്‍വിക്യൂ വിസയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് പബ്ലിക്ക് ഫണ്ടഡ് കോളേജുകളില്‍ പഠനം തുടരുകയാണെങ്കില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുവാദമുണ്ടാകും.

പഠനത്തോടൊപ്പം I.E.L.T.S കൂടി എഴുതി എടുക്കാന്‍ സാധിക്കുകയാണെങ്കില്‍ അഡാപ്‌റ്റേഷന്‍ പൂര്‍ത്തിയാക്കി അവര്‍ക്ക് ടിയര്‍ 2 വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്ക് മാറാനും സാധിക്കും. കേരളത്തില്‍ നഴ്‌സിങ് പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാണല്ലോ? അപ്പോള്‍ അവരെ നിരുത്സാഹപ്പെടുത്താതെ യുകെയില്‍ എത്തി പഠനത്തിനോടൊപ്പം I.E.L.T.S എന്ന ലക്ഷ്യബോധത്തോടെ പഠിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് മുന്നോട്ട് പോകാനുള്ള അവസരമുണ്ടെന്ന് അറിയിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. കാരണം, നിലവില്‍ യുകെയില്‍ ഉള്ള ഭൂരിഭാഗം നഴ്‌സുമാരും സ്റ്റുഡന്റ് വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറിയവരാണെന്നതു കൊണ്ടുതന്നെ. ബുദ്ധിമുട്ടാതെ പൈസ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റിലേക്ക് കടക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് പുതിയ നയങ്ങള്‍ ബുദ്ധമുട്ടുണ്ടാക്കും എന്നതു നേരുതന്നെ.

അതുപോലെ നിലവില്‍ യുകെയില്‍ ഉള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ ബിഎസ്‌സി നഴ്‌സിങ് (ടോപ് അപ്പ്), എംഎസ്‌സി നഴ്‌സിങ് മുതലായ ഡിഗ്രി ലെവല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ശ്രമിക്കുന്നതും അഭിലഷണീയമാണ്. 2013 മുതല്‍ യുകെയില്‍ നഴ്‌സിങ് രജിസ്‌ട്രേഷന്റെ അടിസ്ഥാന യോഗ്യത ഡിപ്ലോമയില്‍ നിന്നും ബിഎസ്‌സി ഡിഗ്രിയിലേക്ക് ഉയര്‍ത്താന്‍ ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ ഉള്ളവര്‍ക്ക് ബിഎസ്‌സി നഴ്‌സിങ് പഠിക്കാനുള്ള ഒരു നല്ല അവസരമായി ഇതിനെ കരുതാം. മാത്രമല്ല യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുവാദവുമുണ്ട്. കൂടാതെ ഡിപ്പന്‍ഡന്റിന് ജോലി ചെയ്യാനുമുള്ള അനുവാദവും ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

യുകെയില്‍ ഇനിയുള്ള ഒന്നു, രണ്ട് വര്‍ഷങ്ങള്‍ ബുദ്ധമുട്ടുള്ളതായിരിക്കാം. എന്നാല്‍ ശരിയായ ഉപദേശം സ്വീകരിച്ച് ലക്ഷ്യബോധത്തോടെ പരിശ്രമിച്ചാല്‍ ഏതു പരിതസ്ഥിതിയേയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കുമെന്ന് ഓര്‍ക്കുക. “Where there is a will, there is a way”.
 
Other News in this category

 
 




 
Close Window