Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഷെഫുമാര്‍ക്ക് യുകെയില്‍ വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കുമോ ?
പോള്‍ ജോണ്‍
ഷെഫുമാര്‍ക്ക് യുകെയില്‍ ടിയര്‍ 2 വിസ ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പൊതുവേ ഒരു ധാരണ പരന്നിട്ടുണ്ട്. യുകെയില്‍ നിലവിലുള്ള ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ സ്‌കില്‍ഡ് ഷെഫെന്ന പോസ്റ്റ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ആയി ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ പുതുതായി പരിഷ്‌കരിച്ച ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിലും ഷെഫ് കാറ്റഗറി ഷോര്‍ട്ടേജ് ഒക്യുപ്പേഷനായി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ Take Away റെസ്റ്റോറന്റുകളിലും Mc Donald, KFC മുതലായ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകളിലും മറ്റുമുള്ള ഷെഫ് പോസ്റ്റുകള്‍ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ പരിധിയില്‍ വരുന്നതല്ലെന്നും, ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നും മൈഗ്രന്റ് അഡൈ്വസറി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി.

ഇങ്ങനെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളില്‍ വര്‍ക്ക് പെര്‍മിറ്റ് കൊടുക്കേണ്ടിതില്ലെന്നുള്ള ശുപാര്‍ശ കണ്ട് ഇനി യുകെയില്‍ ഷെഫുമാര്‍ക്ക് വിസ ലഭിക്കുകയില്ലെന്ന് പോലും പ്രചരണങ്ങള്‍ ഉണ്ടായി. എന്നാല്‍ എക്‌സിക്യൂട്ടിവ് ഷെഫ്, ഹെഡ് ഷെഫ്, സോസ് ഷെഫ്, സ്‌പെഷ്യാലിറ്റ് ഷെഫ് എന്നീ പോസ്റ്റുകള്‍ വീണ്ടും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മൈഗ്രന്റ് അഡൈ്വസറി കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച ഗവണ്‍മെന്റ് ഈ പോസ്റ്റുകള്‍ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം കൊണ്ടുവന്നു. ഇതനുസരിച്ച് മുകളില്‍ പറഞ്ഞിട്ടുള്ള പോസ്റ്റുകളില്‍ ആര്‍ക്കെങ്കിലും ജോബ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍ അവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് അവര്‍ക്ക് വേണ്ടി സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ സാധിക്കുന്നതാണ്.

ഇമിഗ്രേഷന്‍ ക്യാപ്പ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിന് ബാധകമാണെന്നുള്ളതിനാല്‍ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ യുകെയില്‍ നിലവില്‍ പോയിന്റ് ബേസ്ഡ് സിസ്റ്റം വിസയിലോ, വര്‍ക്ക് പെര്‍മിറ്റ് വിസയിലോ ഉള്ളവര്‍ക്ക് അണ്‍റെസ്ട്രിക്റ്റഡ് സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പിന് അര്‍ഹതയുള്ളതിനാല്‍ നിലവില്‍ യുകെയില്‍ ഉള്ളവരെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍മാര്‍ക്ക് അധികം തടസ്സം അനുഭവിക്കേണ്ടി വരികയില്ല.

യുകെയില്‍ നിലവില്‍ സ്റ്റുഡന്റ് വിസയില്‍ ഉള്ളവര്‍ക്ക് ടിയര്‍ 2 വിസയിലേക്ക് മാറ്റം അനുവദിക്കുന്നതാണ്. ഹില്‍റ്റണ്‍ , ഹോളിഡേ ഇന്‍ , റാഡിസണ്‍ ഹോട്ടല്‍സ്, സാവോയി മുതലായ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ ധാരാളം ഇന്ത്യന്‍ ഷെഫുമാരെ സാധാരണ റിക്രൂട്ട് ചെയ്യാറുണ്ട്. മാത്രമല്ല യുകെയിലുള്ള ഇന്ത്യന്‍ റെസ്റ്റൊറന്റുകളും ധാരാളം പേരെ റിക്രൂട്ട് ചെയ്യാറുണ്ട്. അതുപോലെ തന്നെ 2012 വരുന്ന ഒളിംപിക്‌സിനോട് അനുബന്ധിച്ച് ധാരാളം ഒഴിവുകള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നതുമാണ്. അതിനാല്‍ ഈ മേഖലയില്‍ യുകെയില്‍ ധാരാളം തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഓരോ റെസ്‌റ്റൊറന്റ് / ഹോട്ടല്‍ കിച്ചന്‍ നിലവില്‍ ഒരു എക്‌സിക്യൂട്ടീവ് ഷെഫ്, ഒരു ഹെഡ് ഷെഫ്, നാല് കിച്ചന്‍ സ്റ്റാഫുമാരുള്ള കിച്ചണില്‍ ഒരു സോസ് ഷെഫ്, ഓരോ സ്‌പെഷ്യാലിറ്റിക്കും ഓരോ സ്‌പെഷ്യലിസ്റ്റ് ഷെഫ് എന്നിങ്ങനെ സ്റ്റാഫുകളെ നിയമിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ഓരോ എസ്റ്റാബ്ലിഷ്‌മെന്റിലും ചുരുങ്ങിയത് നാല് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ അനുവാദമുണ്ട്. ഷെഫുമാര്‍ക്ക് ചുരുങ്ങിയത് 28,260 പൗണ്ട് ശമ്പളം നല്‍കണം. അതു പോലെ, അതാത് പോസ്റ്റുകളില്‍ അഞ്ചു വര്‍ഷത്തെയെങ്കിലും അനുഭവജ്ഞാനം ഉണ്ടായിരിക്കണമെന്നു മാത്രം.

ഏപ്രില്‍ 6 മുതല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അണ്‍റെസ്ട്രിക്ടഡ് COSന് അപേക്ഷ നല്‍കാന്‍ സാധിക്കും. ഇങ്ങെ അപേക്ഷിച്ച് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിച്ച് ഷെഫുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. യുകെയില്‍ മുന്‍പുണ്ടായിരുന്ന വര്‍ക്ക് പെര്‍മിറ്റ് സ്‌കീമിലേക്ക് ഉള്ള ഒരു തിരിച്ചുപോക്കായി ഷെഫുമാര്‍ക്കുള്ള പുതിയ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിനെ കാണാം. ടിയര്‍ 2 പോയിന്റ് ബേസ്ഡ് സിസ്റ്റത്തിന് മുന്‍പുണ്ടായിരുന്ന സ്‌കീമില്‍ ഓരോ റെസ്‌റ്റോറന്റിനും ഒരു ഹെഡ് ഷെഫ്, സെക്കന്‍ഡ് ഷെഫ്, സോസ് ഷെഫ്, ഷെഫ് ദി പാര്‍ട്ടി എന്നീ വിഭാഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു വന്നിരുന്നതാണ്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഒരിക്കലും ഏകപക്ഷീയമായി മാറാറില്ല. ഒരു സൈക്കിള്‍ അവസാനിച്ച് മറ്റൊന്നിലേക്ക് മാറുന്നുവെന്ന് മാത്രം ഇതില്‍ നിന്നും മനസ്സിലാക്കാം.
 
Other News in this category

 
 




 
Close Window