Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ തട്ടിപ്പ് : ഇന്ത്യന്‍ വംശജനായ ഇമിഗ്രേഷന്‍ അഡൈ്വസര്‍ക്കു തടവ്
Staff Reporter
ലണ്ടന്‍ : വ്യാജ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സഹായിച്ച കേസില്‍ ഇമിഗ്രേഷന്‍ അഡൈ്വസര്‍ക്കു ആറു വര്‍ഷം തടവ്. യുകെ ബോര്‍ഡര്‍ ഏജന്‍സി വെസ്റ്റ് ലണ്ടന്‍ ഇമിഗ്രേഷന്‍ ക്രൈം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഇന്ത്യന്‍ വംശജനായ ഹര്‍പ്രീത് ധള്ളിനെയാണു ശിക്ഷിച്ചത്.

വിസ നീട്ടിക്കിട്ടാന്‍ വ്യാജ രേഖകളും ജോലി സംബന്ധമായ രേഖകളും ഉണ്ടാക്കി നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. സ്ഥിരം വരുമാനക്കാരനാണെന്നു തെളിയിക്കാന്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി. ഒരാളില്‍ നിന്ന് 5000 പൗണ്ട് വീതമാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ നാലു ലക്ഷം പൗണ്ട് സമ്പാദിച്ചതായി അധികൃതര്‍ അറിയിച്ചു.

താന്‍ ക്രമക്കേട് നടത്തിയതായി ഹറോ ക്രൗണ്‍ കോടതിയില്‍ ധള്‍ സമ്മതിച്ചു. ശിക്ഷക്കു ശേഷം ഇയാളെ നാടുകടത്തും. ഇയാളുടെ ക്ലൈന്റുകള്‍ക്കും ശിക്ഷ ലഭിക്കും. ആറു മുതല്‍ പത്തു മാസമാണു ഇവര്‍ക്കു തടവ്. അനധികൃത കുടിയേറ്റം രാജ്യത്തെ ഏറ്റവും വലിയ വ്യവസായമായി മാറിക്കഴിഞ്ഞുവെന്നു ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്റ്റര്‍ റോബര്‍ട്ട് കോക്‌സ്‌ഹെഡ് പറഞ്ഞു. വന്‍ സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window