Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Student Visa നിയമമാറ്റം ഏപ്രില്‍ 21 ന് തുടങ്ങും ; Work restriction ജൂലൈ മുതല്‍ മാത്രം
പോള്‍ ജോണ്‍
ലണ്ടന്‍ : ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടിയര്‍ 4 സ്റ്റുഡന്റ് വിസ നിയമമാറ്റത്തിന്റെ തീയതികള്‍ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് നിലവിലുള്ള ടിയര്‍ 4 വിസാ നിയമം മാറ്റത്തിന്റെ ആദ്യഘട്ടം 21 ഏപ്രില്‍ 2011 മുതല്‍ തുടങ്ങും. ഇതനുസരിച്ച് ഏപ്രില്‍ 21 മുതല്‍ B rated ആയിട്ടുള്ള കോളേജുകള്‍ക്ക് CAS ഇഷ്യു ചെയ്യാന്‍ സാധിക്കുന്നതല്ല. നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മാത്രമേ പുതിയ CAS ഇഷ്യു ചെയ്യാന്‍ സാധിക്കൂ. A rated ആയിട്ടുള്ള സ്‌പോണ്‍മാര്‍ക്ക് ഇഷ്യു ചെയ്യാന്‍ സാധിക്കുന്ന സ്റ്റുഡന്റ് വിസ ഓഫര്‍ ലെറ്ററുകള്‍ക്ക് (CAS ) Interim limit ഏര്‍പ്പെടുത്തുക. അതുപോലെ NQF 6 മുകളിലേക്കുള്ള എല്ലാ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ B2 level മുകളിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കും.

ഇതനുസരിച്ച് IELTS exam-ന് മിനിമം 5 ബാന്റ് സ്‌കോര്‍ എങ്കിലും ഉള്ളവര്‍ക്കേ ഡിഗ്രി ലെവല്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കൂ. NVQ level 3 കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ വേണമെങ്കില്‍ IELTS ഉണ്ടെങ്കില്‍ തന്നെയും, ഒരു പരിഭാഷയിലൂടെ സഹായം കൂടാതെ ഇമിഗ്രേഷന്‍ ഓഫീസറോട് സംസാരിക്കാന്‍ കഴിയണമെന്നും പുതിയ നിയമമാറ്റത്തിലുണ്ട്. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളേയും എയര്‍പോട്ടില്‍ ഇന്റര്‍വ്യൂവിന് വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യക്കുറവ് കൊണ്ട് മാത്രം വിസ റദ്ദുചെയ്യണമെങ്കില്‍ ഒരു സീനിയറുടെ അനുമതിയും തേടേണ്ടതായിട്ടുണ്ട്.

Work Restriction ജൂലൈ മുതല്‍

വിദ്യാര്‍ത്ഥികളടക്കം എല്ലാവരും പേടിയോടെ കാത്തിരിക്കുന്ന Work restriction ജൂലൈ 2011 മുതല്‍ മാത്രമേ നടപ്പിലാക്കൂ. പുതിയ പരിഷ്‌കാരമനുസരിച്ച് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജൂലൈ 2011 മുതല്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലിക്ക് അവകാശമുണ്ടായിരിക്കുകയുള്ളൂ. പബ്ലിക് ഫണ്ടഡ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 മണിക്കൂര്‍ ജോലി ചെയ്യുന്നതിനുള്ള അവകാശമുണ്ടായിരിക്കും. എന്നാല്‍ പ്രൈവറ്റ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ജൂലൈ 2011ന് ശേഷം യൂണിവേഴ്‌സിറ്റികളില്‍ 12 മാസമെങ്കിലും ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ലെവല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ Dependants -നെ കൊണ്ടുവരാനുള്ള അര്‍ഹതയുണ്ടായിരിക്കൂ.

അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പന്റനിനെ കൊണ്ടുവരാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിലവിലുള്ള നിയമം 2011 ജൂലൈവരെ തുടരും. ഇതനുസരിച്ച് ജൂലൈ 2011ന് മുമ്പ് അപേക്ഷിക്കുന്ന പ്രൈവറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനും ഡിപ്പന്റന്‍സിനെ കൊണ്ടുവരുന്നതിനും അര്‍ഹതയുണ്ടായിരിക്കും.

അതുപോലെ തന്നെ ജൂലൈ 2011 മുതല്‍ സ്റ്റുഡന്റ് വിസ അപേക്ഷയോടൊപ്പം മെയ്ന്റനന്‍സ് ഫണ്ട് വിദ്യാര്‍ത്ഥിക്ക് എപ്പോഴും ഉപയോഗപ്പെടുന്ന രീതിയിലുണ്ട് എന്ന ഒരു ഡിക്ലെറേഷന്‍ കൂടി നല്‍കണം. യുകെയില്‍ വിദ്യാര്‍ത്ഥി എത്തുന്ന സമയത്ത് ഈ തുക വിദ്യാര്‍ത്ഥിക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഉണ്ടോ എന്ന് സംശയാസ്പദമായ സാഹചര്യങ്ങളില്‍ യുകെബിഎ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതാണ്. അതുപോലെ യുകെബിഎയുടെ തൃപ്തിക്കനുസരിച്ച് വേരിഫിക്കേഷന്‍ നല്‍കാത്ത ബാങ്കിംഗ് സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കാനും , അവയില്‍ നിന്നുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ക്ക് കൃത്യമായ വേരിഫിക്കേഷന്‍ ലഭിക്കാത്ത പക്ഷം പോയിന്റുകള്‍ നല്‍കേണ്ട എന്ന ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ ലിസ്റ്റ് യുകെബിഎ വെബ്‌സൈറ്റും അതാത് വിഎഫ്എസ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. അതിനാല്‍ ഈ സ്ഥാപനങ്ങളില്‍ മെയ്ന്റനന്‍സ് ഫണ്ട് കാണിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ജൂലൈ 2011 മുതല്‍ ശ്രദ്ധിക്കണം.

അതുപോലെ ജൂലൈ 2011 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ എക്‌സ്റ്റെന്‍ഷന്‍ ലഭിക്കണമെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ CASല്‍ വിദ്യാര്‍ത്ഥികള്‍ അക്കാഡമിക് പ്രോഗ്രഷന്‍ നടത്തുന്നുവെന്ന് ഉറപ്പുനല്‍കണം. നിലവില്‍ പഠിക്കുന്ന കോഴ്‌സുകളില്‍ നിന്നും ഉയര്‍ന്ന കോഴ്‌സുകളിലേക്ക് മാത്രമേ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ തുടരുന്ന ലെവലില്‍ നിന്നും താഴെ ലെവലിലുള്ള ഒരു കോഴ്‌സിലേക്ക് മാറ്റം അനുവദിക്കുന്നതല്ല.

ഏപ്രില്‍ 2012-നകം വിദേശവിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൈവറ്റ് കോളേജുകളെല്ലാം Hihgly Trusted എന്ന സ്‌പോണ്‍സര്‍ സ്റ്റാറ്റസ് നേടിയിരിക്കണം. അതുപോലെ തന്നെ NVQ പോലുള്ള വൊക്കേഷണല്‍ കോഴ്‌സുകളിലെ പഠനം : വര്‍ക്ക് പ്ലേസ്‌മെന്റിന്റെ അനുപാതം 66 : 33 എന്ന നിലയിലായിരിക്കും. ആഴ്ചയില്‍ 21 മണിക്കൂര്‍ പഠനം ആവശ്യമുള്ള ഒരു കോഴ്‌സിന്റെ ജോലി അനുപാതം 7 മണിക്കൂര്‍ മാത്രമായിരിക്കും. നിലവില്‍ ഈ അനുപാതം 50 : 50 ആയിരിക്കും. അതുപോലെ തന്നെ ഡിഗ്രി ലെവലില്‍ പഠിക്കുവാന്‍ യുകെയില്‍ ടിയര്‍ 4 വിസയില്‍ തങ്ങാവുന്ന പരമാവധി പരിധി 5 വര്‍ഷമായി ചുരുക്കും. നിലവില്‍ ഇതിന് പരിധിയില്ല.

അതുപോലെ തന്നെ ഏപ്രില്‍ 2012 മുതല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നിര്‍ത്തലാക്കും. വ്യവസായ സംരംഭകരാകാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മിടുക്ക് തെളിയിക്കുകയാണെങ്കില്‍ Student Enterpreneur എന്ന ഒരു വിസ സംവിധാനം നടപ്പില്‍ വരുത്തും. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

ഈ നിയമമാറ്റം ഇന്നലെ പാര്‍ലമെന്റില്‍ എംപിമാരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ ഘട്ടം ഘട്ടമായി മുകളില്‍ പറഞ്ഞ രീതിയില്‍ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തും. ഏപ്രില്‍ 6ന് പുതിയ മാറ്റം വരുമെന്ന പേടി ഇതോടെ അസ്തമിച്ചു. അതുപോലെ തന്നെ സ്വദേശത്ത് മടങ്ങിപ്പോയി വിസ എക്‌സ്‌റ്റെന്‍ഷന്‍ ചെയ്യേണ്ടിവരുമെന്ന് മുമ്പ് പ്രഖ്യാപിച്ചത് നിയമമാക്കിയില്ല. ഇത് ഒരു പരിധിവരെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്. പുതിയ നിയമത്തിനെതിരെ പ്രൈവറ്റ് കോളേജുകള്‍ അസോസിയേഷന്‍ ചേര്‍ന്ന് കോടതിയെ സമീപിച്ചേക്കാമെന്ന ഒരു വാര്‍ത്തയും കേള്‍ക്കുന്നുണ്ട്. ഇനി പുതിയ നിയമവും , ഗൈഡന്‍സും വരുത്തുമ്പോള്‍ അതില്‍ പുതുതായി എന്തെങ്കിലും തിരുകികയറ്റാനും സാധ്യതയുണ്ട്. അതിനാല്‍ ഇനി ഈ വിഷയത്തിലുള്ള ഒരു വ്യക്തതയ്ക്ക് ഏപ്രില്‍ 21 വരെ , ഗൈഡന്‍സ് പബ്ലിഷ് ചെയ്യുന്നതും കാത്ത് നമുക്കിരിക്കാം.
 
Other News in this category

 
 




 
Close Window