Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സെറ്റില്‍മെന്റ് വിസ : പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു
പോള്‍ ജോണ്‍
ലണ്ടന്‍ : ഏപ്രില്‍ 6 മുതല്‍ സെറ്റില്‍മെന്റ് വിസ നിയമത്തില്‍ വരുമെന്ന് പറഞ്ഞിട്ടുള്ള മാറ്റങ്ങള്‍ നിലവില്‍ വന്നു. പതിവില്‍ നിന്നും വിപരീതമായി മൂന്ന് ദിവസത്തിന് ശേഷം 9 നാണ് പുതിയ ഫോം യുകെബിഎ സൈറ്റില്‍ അപ് ലോഡ് ചെയ്തത്. ഇടയ്ക്ക് , 7 ന് അല്പസമയത്തേക്ക് ഫോം അപ് ലോഡ് ചെയ്തുവെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയാണുണ്ടായത്.

പുതിയ മാറ്റങ്ങള്‍ അനുസരിച്ച് indefinite visa ക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകര്‍ക്ക് യാതൊരുവിധ ക്രിമിനല്‍ റെക്കോര്‍ഡുകളും ഉണ്ടാകാന്‍ പാടുള്ളതല്ല. മാത്രമല്ല, മുമ്പേ ക്രിമിനല്‍ കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുള്ളവരാണെങ്കില്‍ ആ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടുണ്ടാകുകയും വേണം. cautionഉം fixed penalty notice കളും ക്രിമിനാലിറ്റി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതല്ല എന്ന് യുകെബിഎ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ മുഖ്യമായ മറ്റൊരുമാറ്റം, പുതുതായിട്ടുള്ള income requrement ആണ്.

ടിയര്‍ 2 വിസയിലുള്ളവര്‍ അവര്‍ക്ക് എക്‌സ്റ്റെന്‍ഷന്‍ ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ശമ്പളം അല്ലെങ്കില്‍ ഇന്‍കം പി.ആര്‍ സമയത്തും ലഭിച്ചതായി തെളിയിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ടിയര്‍ 2 വിസയിലുള്ളവര്‍ യുകെബിഎയുടെ കോഡ് ടു പ്രാക്ടീസ് പറഞ്ഞിട്ടുള്ള rate പ്രകാരം ശമ്പളം ലഭിക്കുന്നുണ്ടെന്നും പി.ആര്‍ സമയത്ത് തെളിയിക്കണം. ടിയര്‍ 2 വിസയിലുള്ള band 5 catagory യില്‍ ഉള്ള ഒരു നഴ്‌സിന് പി.ആര്‍ ലഭിക്കണമെങ്കില്‍ 20,710 പൗണ്ട് മിനിമം ശമ്പളം ഒരു വര്‍ഷം ലഭിച്ചതായി തെളിയിക്കേണ്ടതുണ്ട്.

നഴ്‌സുമാര്‍ക്ക് സാധാരണയായി 20,000 പൗണ്ടിന് മുകളില്‍ ഒരു വര്‍ഷത്തെ ശമ്പളം ഓവര്‍ ടൈം എല്ലാംകൂട്ടി വരുമെന്നതിനാല്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാകുകയില്ല എന്ന് കരുതാം. എന്നാല്‍ സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ ഉള്ളവരുടെ കാര്യത്തില്‍ എന്ത് നടപടി വരും എന്ന് കാത്തിരുന്ന് കാണാം. കാരണം, 5 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റില്‍ വന്നിട്ടുള്ള ധാരാളം സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സിന്റെ ആനുവല്‍ ശമ്പളം 12,500 പൗണ്ട് ആണെന്നതുതന്നെ. ഇതില്‍ ഈ 5 വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞിട്ടുള്ള ശമ്പളം തന്നെ എംപ്ലോയര്‍ കൊടുക്കുകയാണെങ്കില്‍ കൂടി നിലവിലത്തെ 7.8 പൗണ്ട് എന്ന റേറ്റ് കിട്ടാത്തവരാണ് ഭൂരിഭാഗം പേരും.

അതുപോലെ തന്നെ, 2 മാസത്തെ നോട്ടീസ് നല്‍കി ഈ സാലറി റേറ്റ് ഉള്ളവര്‍ക്ക് മാത്രമേ പി.ആര്‍ നല്‍കൂവെന്നത് വലിയ ഒരു നിയമ യുദ്ധത്തിന് വഴി തെളിച്ചേക്കാം. എല്ലാ വിസ നിയമങ്ങളും എപ്പോഴും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സീനിയര്‍ കെയര്‍ വര്‍ക്കറിനെയാണെന്നതും ഖേദകരമായ ഒരു കാര്യം തന്നെയാണ്.

അതുപോലെ തന്നെ ടിയര്‍ 1, ടിയര്‍ 2 വിസ കാറ്റഗറിയിലുള്ളവര്‍ ESOL ന് പകരം Life In The UK Test പാസാകണം എന്നുള്ള നിബന്ധനയാണ്. 'Transitional arrangements will apply' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ആര്‍ക്ക് ? എങ്ങിനെ ? എന്നൊന്നും പറയാത്തതും അവ്യക്തത ഉണ്ടാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window