Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മഞ്ഞള്‍ ചേര്‍ത്ത പാലിനെച്ചൊല്ലി ലോകമാകെ സംവാദം...
reporter
ഇന്ത്യയുടെ ആരോഗ്യ പാനീയമാണ് ഹല്‍ദി ദൂധ് അഥവാ മഞ്ഞള്‍ ചേര്‍ത്ത പാല്‍. ദക്ഷിണേന്ത്യയിലും മഞ്ഞളിട്ട പാലിന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ അത്ര സാധാരണമല്ലെങ്കില്‍ കൂടി ഉപയോഗിക്കുന്നവര്‍ തീരെ കുറവല്ല. ഈ മഞ്ഞള്‍ പൊടി പാലിന് ഔഷധ ഗുണമേറയാണെന്നതാണ് ഇതിന്റെ മൂല്യത്തിന് കാരണവും. പതിറ്റാണ്ടുകളോ ഒരു പക്ഷേ നൂറ്റാണ്ടുകളോ ആയി ഇന്ത്യക്കാരുടെ ആരോഗ്യപാനീയമായി വിലസുന്ന ഹല്‍ദി ദൂധിന്റെ ഗുണം പാശ്ചാത്യര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്!.


ചോക്ക്‌ളേറ്റ് പൗഡര്‍, പഞ്ചസാര, ക്രീമുകള്‍ എന്നിവ ചേര്‍ത്ത് പാല്‍ കുടിക്കുന്നവര്‍ അനാരോഗ്യകരമായ ചേരുവകള്‍ ഒഴിവാക്കി, അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പാല്‍ കുടിക്കൂ..നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍. ഒരു ടീസ്പൂള്‍ മഞ്ഞള്‍പ്പൊടിയോ ഒരിഞ്ച് നീളമുള്ള മഞ്ഞളിട്ടോ 1015 മിനിറ്റ് വരെ തിളപ്പിച്ച പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.
 
Other News in this category

 
 




 
Close Window