Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബിവറേജില്‍ ബിയര്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് :അവിടെ കാലാവധി കഴിഞ്ഞ ബിയര്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്
reporter
കൊച്ചി ഗാന്ധിനഗറിലുള്ള കെ.എസ്.ബി.സിയുടെ എഫ്.എല്‍ ഒന്ന് 7913 നമ്പര്‍ ഷോപ്പില്‍ നിന്ന് കഴിഞ്ഞദിവസം ഒരു ഉപഭോക്താവിനു ലഭിച്ചത് കാലാവധി കഴിഞ്ഞ ബിയര്‍. ഹൈവാഡ്‌സ് കമ്പനിയുടെ മില്ലര്‍ ഹൈ ലൈഫ് ബിയറാണ് ലഭിച്ചത്. മഹാരാഷ്ട്രയില്‍ ഉല്‍പ്പാദിപ്പിച്ച ബിയര്‍ കേരളത്തില്‍ മാത്രമേ വില്‍ക്കാവൂ എന്നും ഉല്‍പ്പാദന തീയതി മുതല്‍ ആറുമാസമാണു കാലാവധിയെന്നും കുപ്പിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഓഗസ്റ്റ് 29 ആണ് ഉല്‍പ്പാദന തീയതി.


നിലവില്‍ ബിയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതു മുതലെടുത്താണ് ഉദ്യോഗസ്ഥരുടെ അറിവോടെ വന്‍കിട കമ്പനികള്‍ ഇത്തരം ബിയറുകളെത്തിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ ഉല്‍പ്പാദക കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ബിയര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വില്‍പ്പനശാലകള്‍ വഴി വിറ്റഴിച്ച് കോടികളാണ് കമ്പനികള്‍ നേടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ വിഹിതം കിട്ടും.


മലയാളിക്ക് ചിരപരിചിതമായ ബിയര്‍ ബ്രാന്‍ഡുകള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്ുന്നതയ്. ഇഷ്ട ബ്രാന്‍ഡ് ആവശ്യപ്പെട്ടാല്‍ സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുക. അതിനാല്‍ ക്യൂനിന്നു കിട്ടുന്നതു വാങ്ങി മടങ്ങും. ഭൂരിപക്ഷം പേരും കാലാവധിയൊന്നും നോക്കാന്‍ മെനക്കെടാറില്ല.
കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷ(കെ.എസ്.ബി.സി)ന്റെ വില്‍പ്പനശാലകളില്‍ കാലാവധി കഴിഞ്ഞ ബിയറും വില്‍ക്കുന്നു. ബാറുകള്‍ നിരോധിച്ചതോടെ ബിയറിന്റെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഇത്തരം ബിയര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വില്‍പ്പനകേന്ദ്രങ്ങളില്‍ കാലാവധി കഴിഞ്ഞവ വിറ്റഴിക്കുന്നതായി ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.
 
Other News in this category

 
 




 
Close Window