Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഡോ.കെ.ജെ.യേശുദാസിന് 84 വയസ്സ്; കൊച്ചിയിലെ ആഘോഷത്തില്‍ വിജയ് കേക്ക് മുറിച്ചു; അമേരിക്കയലിരുന്ന് യേശുദാസ് പങ്കെടുത്തു
Text By: Team ukmalayalampathram
മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് 84 വയസ്സ്. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്.

സംഗീതത്തിലൂടെ സാഹോദര്യം നിലനിര്‍ത്തണമെന്ന് പിറന്നാള്‍ ദിനത്തില്‍ ഗായകന്‍ കെ.ജെ യേശുദാസ്. കൊച്ചിയില്‍ ഒരുക്കിയ പിറന്നാള്‍ ആഘോഷത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത യേശുദാസ് ആശംസകള്‍ക്ക് നന്ദി അറിയിച്ചു. മകനും ഗായകനുമായ വിജയ് യേശുദാസാണ് പിറന്നാള്‍ കേക്ക് മുറിച്ചത്. ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് കാണികള്‍ക്ക് സംഗീത വിരുന്നായി.

യേശുദാസ് അമേരിക്കയില്‍ ആയതിനാല്‍ മകനും ഗായകനുമായ വിജയ് യേശുദാസ് ആണ് പിറന്നാള്‍ കേക്കു മുറിച്ചത്. ഓണ്‍ലൈനായി യേശുദാസും ഭാര്യ പ്രഭയും മക്കളും കൊച്ചുമക്കളും ആഘോഷത്തില്‍ പങ്കെടുത്തു. നടന്മാരായ ദിലീപ്, സിദ്ധിക്, മനോജ് കെ ജയന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടക്കമുള്ള പ്രമുഖര്‍ ആശംസകളറിയിച്ചു. ആശംസകള്‍ക്ക് നന്ദിയുമായി യേശുദാസ്. കൂടെ സംഗീതത്തെ ബഹുമാനിക്കണമെന്ന ഉപദേശവും. യേശുദാസ് അക്കാദമിയും ഗായകരുടെ കൂട്ടായ്മ 'സമ'വും ചേര്‍ന്നാണ് കൊച്ചി പാടിവട്ടത്ത് പിറന്നാള്‍ ആഘോഷം ഒരുക്കിയത്. യേശുദാസിന്റെ പാട്ടുകള്‍ പാടിയാണ് ഗായകര്‍ ആശംസകള്‍ അറിയിച്ചത്.
 
Other News in this category

 
 




 
Close Window