Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൊച്ചിയില്‍ പെണ്‍കുട്ടി കായലില്‍ ചാടി മരിച്ച സംഭവം: പ്രേമമായിരുന്നെന്ന് കാമുകന്‍: തലേന്നാള്‍ അയച്ച 100 മെസേജുമായി പോലീസ്
reporter
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ എന്ന പെണ്‍കുട്ടിയുമായി കുറ്റാരോപിതനായ ക്രോണിന്‍ പ്രണയത്തിലായിരുന്നു. കായലില്‍ച്ചാടി മിഷേല്‍ മരിക്കുന്നതിനു തലേന്നാള്‍ 100 ടെക്സ്റ്റ് മെസേജുകളാണ് ഇയാള്‍ ആ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അയച്ചത്. ക്രോണിന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ:
'രണ്ടു വര്‍ഷമായി മിഷേലുമായി പ്രണയത്തിലാണെന്നും മരണത്തില്‍ പങ്കില്ലെന്നും ക്രോണിന്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ മിഷേലിന്റെ വീട്ടുകാര്‍ ഒന്നും അറിയില്ലെന്നു നടിക്കുകയാണ്. മിഷേലുമായി ഫോണില്‍ പതിവായി സംസാരിക്കുമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് റായ്ഗഡിലേക്കു പോയശേഷം മിഷേലിനെ ഫോണില്‍ ദിവസവും ബന്ധപ്പെടുമായിരുന്നു. മിഷേല്‍ 'മിസ്ഡ് കോള്‍' അടിക്കുമ്പോള്‍ തിരികെ വിളിക്കുകയായിരുന്നു പതിവ്. അവസാനം താന്‍ വിളിക്കുമ്പോള്‍ പള്ളിയില്‍ പോയിട്ടുവരാമെന്നാണു മിഷേല്‍ പറഞ്ഞത്. ചെറിയ ചെറിയ പ്രശ്‌നങ്ങളും സൗന്ദര്യ പിണക്കങ്ങളും മാത്രമാണ് തങ്ങള്‍ക്കിടയിലുമുണ്ടായിരുന്നത്.' ക്രോണിന്‍ പറയുന്നു.
ഇക്കാര്യം മിഷേലിന്റെയും തന്റെയും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമെന്നും ക്രോണിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മിഷേലിന്റെ മരണം നടക്കുമ്പോള്‍ താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. മിഷേല്‍ മരിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ക്രോണിന്‍ പറഞ്ഞു.



മിഷേലിനെ കാണാതായ അന്നും ഫോണില്‍ വിളിച്ചിരുന്നു. പള്ളിയില്‍ പോകുകയാണെന്നും കൂട്ടുകാരികള്‍ ഒപ്പമുള്ളതിനാല്‍ പിന്നെ വിളിച്ചാല്‍ മതിയെന്നും മിഷേല്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും തിങ്കളാഴ്ച വിളിക്കാമെന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചതെന്നും ക്രോണിന്‍ കോടതിയില്‍ പറഞ്ഞു. മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കണ്ടെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ നിര്‍ണായക തെളിവായിരിക്കുന്നത് മിഷേലിന് ക്രോണിന്‍ അയച്ച ഭീഷണി സ്വഭാവത്തിലുള്ള ഫോണ്‍ സന്ദേശങ്ങളാണ്. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളില്‍ മാത്രം നൂറോളം മെസേജുകളാണ് ക്രോണിന്‍ മിഷേലിന് അയച്ചത്. എന്നാല്‍, പോലീസില്‍ ഹാജരാകും മുമ്പേ ഈ മെസേജുകള്‍ മുഴുവന്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതു ക്രോണിനെ പോലീസ് സംശയിക്കാനുള്ള പ്രധാന തെളിവായി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിരുന്നു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ചിനും ഈ മെസേജുകള്‍ നിര്‍ണായകമാണ്.

അതേസമയം ക്രോണിന്‍ പറയുന്നതു കളവാണെന്നു മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ക്രോണിനെ അറിയില്ലെന്നും ഇങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ഇയാളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നു മിഷേല്‍ പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് പരാതിയോ സംഭാഷണമോ ഉണ്ടായിട്ടില്ല. മകളെ അപായപ്പെടുത്തിയതാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window