Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍
reporter
ലോകത്തെ നമ്പര്‍ വണ്‍ ട്രെയിനായ ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍ സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാരാജയിലേത്. സെപ്തംബറോടെയാണ് ഈ മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്.

കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധ്തതിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. വിദേശ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നത്. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ അവസരമുണ്ടികില്ല.

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്‌സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.
 
Other News in this category

 
 




 
Close Window