Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ടേക്ക് ഓഫ് ചെയ്യുമ്പോഴും വിമാനത്തിനകത്തെ വെളിച്ചം മങ്ങാന്‍ കാരണമെന്ത് ?
reporter
വിമാനമിറങ്ങുമ്പോഴും എടുക്കുമ്പോളും ഒരു സൂചനയായി നല്‍കി യാത്രികരെ ഉണര്‍ത്താന്‍ ഉദ്ദേശിച്ചാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. മണിക്കൂറുകള്‍ നീളുന്ന ആകാശപറക്കലിനു ശേഷം മണ്ണില്‍ തൊടുന്ന നിമിഷത്തിന് അനാവശ്യ നാടകീയത നല്‍കുന്നതിനുള്ള വിമാനജോലിക്കാരുടെ ശ്രമത്തിന്റെ ഭാഗമാണെന്നു ആരോപിക്കുന്നവരുമുണ്ട്.
കണ്ണുകള്‍ കൊണ്ടു കാണാനാവുന്നതിലും വലിയൊരു സുരക്ഷാ ഫീച്ചര്‍ ഇപ്രകാരം വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കുന്നതിനു പിന്നിലുണ്ടെന്ന് ഒരു പ്രമുഖ എയര്‍ലൈന്‍സിന്റെ പൈലറ്റായ ക്രിസ് കൂക്ക് വെളിപ്പെടുത്തുന്നു. യാത്രികരുടെ കണ്ണുകള്‍ പുറത്തെ ഇരുട്ടുമായി വേഗം പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ലാന്‍ഡിങ്ങില്‍ ഇപ്രകാരം ചെയ്യുന്നത്.
ലാന്‍ഡിങ്ങിലുണ്ടായേക്കാവുന്ന അപകടങ്ങളില്‍ അടിയന്തിരമായി യാത്രികരെ പുറത്തിറക്കേണ്ടതിന് യാത്രക്കാര്‍ വെളിച്ചക്കുറവുമായി പൊരുതപ്പെടേണ്ടത് വളരെ ആവശ്യമാണ്. വളരെയധികം വെളിച്ചമുള്ള ഒരു മുറിയില്‍ നിന്ന് വെളിച്ചക്കുറവുള്ള മുറിയിലേക്കു പ്രവേശിക്കുമ്പോള്‍ ഇരുട്ടുമുറിയിലേക്കു പ്രവേശിക്കുന്നതു പോലുള്ള പ്രയാസം കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്നു. അടിയന്തര സാഹചര്യത്തില്‍ യാത്രകര്‍ക്ക് ഭയം ജനിപ്പിക്കാതിരിക്കാനും ഈ അവസ്ഥ സഹായകരമാകുന്നു. ഇതേ അനുഭവം ഒഴിവാക്കാനാണ് ലാന്‍ഡു ചെയ്യുമ്പോള്‍ വിമാനത്തിനുള്ളിലെ പ്രകാശം കുറയ്ക്കുന്നത്.

റങ്ങുന്ന അവസരത്തില്‍ യാത്രക്കാരോട് വിമാന ജാലകത്തിന്റെ വിരി ഉയര്‍ത്താനും ആവശ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ജാലകത്തിലൂടെ പ്രവേശിക്കുന്ന പ്രകാശം പുറത്തെ അവസ്ഥയുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ യാത്രികരെ സഹായിക്കുന്നു. മാത്രമല്ല, ഈ രണ്ട് അവസരങ്ങളിലും കൂടുതല്‍ എനര്‍ജി ആവശ്യമായി വരും.
 
Other News in this category

 
 




 
Close Window