Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തിരുവനന്തപുരം സ്വദേശി ഷഫീഖിനും ഭാര്യ ദിവ്യക്കും ഹോട്ടലില്‍ മുറി നല്‍കിയില്ല: ഹിന്ദുവിനും മുസ്ലിമിനും ഒരേ മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍
reporter
ബെംഗളൂരുവില്‍ മതത്തിന്റെ പേരില്‍ ഹോട്ടലില്‍ മുറിനല്‍കാതെ ഇറക്കിവിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മലയാളി ദമ്പതികള്‍. തിരുവനന്തപുരം സ്വദേശികളായ ഷഫീഖിനും ദിവ്യക്കുമാണ് ദുരനുഭവം നേരിട്ടത്. ഹിന്ദുവിനും മുസ്‌ലിമിനും ഒരുമിച്ച് മുറി നല്‍കാനാവില്ലെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുെട നിലപാട്. വ്യത്യസ്ഥ മതത്തിലുള്ളവരാണെന്ന് അറിഞ്ഞശേഷമാണ് മുറി നിഷേധിച്ചതെന്നും ഷഫീക്ക് പറഞ്ഞു.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരം സ്വദേശികളായ മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖും ഭാര്യ ദിവ്യയും ബെംഗളൂരുവില്‍ എത്തിയത്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നപ്പോഴാണ് ഇരുവരും വ്യത്യസ്ത മതമായത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം റൂം നല്‍കാന്‍ കഴിയില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. ഒരു മുസ്!ലിമിനും ഹിന്ദുവിനും കൂടിയൊരു റൂം തരാന്‍ കഴിയില്ലെന്നായിരുന്നു ഹോട്ടലുകാരുടെ വിശദീകരണം. തങ്ങളുടെ നാട്ടില്‍ മുസ്!ലിമും ഹിന്ദുവും വിവാഹം കഴിക്കില്ലന്നും ഹോട്ടല്‍ ജീവനക്കാരി ഇരുവരോടും പറഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നു അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

പൊലീസിനെ വിളിക്കണം എന്ന് മലയാളി ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ അതിനും തയ്യാറായില്ല. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ ഇരുവര്‍ക്കും ഹോട്ടല്‍ വിട്ടിറങ്ങേണ്ടി വന്നു. തുടര്‍ന്ന് സമീപത്തെ തന്നെ മറ്റൊരു ഹോട്ടലില്‍ ഇരുവര്‍ക്കും മുറിലഭിച്ചു.
 
Other News in this category

 
 




 
Close Window