Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജീവനക്കാരുടെ വിവരം ശേഖരിക്കുന്ന അപേക്ഷാ ഫോമില്‍ സ്ത്രീ ജീവനക്കാര്‍ 'കന്യക'യാണോ എന്ന് ചോദ്യം
reporter
ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അപേക്ഷാഫോമില്‍ ഭാര്യമാരുടെ എണ്ണത്തെക്കുറിച്ചും കന്യകാത്വത്തെക്കുറിച്ചുമുള്ള സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടുത്തിയ പട്‌ന ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഐജിഐഎംഎസ്) വിവാദക്കുരുക്കില്‍. ജീവനക്കാരുടെ വിവാഹസംബന്ധമായ വിശദാംശങ്ങള്‍ തേടുന്ന അപേക്ഷാഫോമില്‍ വിവാദപരമായ മൂന്നു വിഷയങ്ങളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

അവിവാഹിത/അവിവാഹിതന്‍, ഭാര്യ/ഭര്‍ത്താവ് മരിച്ചതാണോ, കന്യക എന്ന് സാക്ഷ്യപ്പെടുത്തുന്നു എന്നതാണ് സത്യപ്രസ്താവത്തിലെ ആദ്യ ഇനം. കല്യാണം കഴിച്ചതാണെന്നും ഒരു ഭാര്യ മാത്രമേ ഉള്ളൂവെന്ന സാക്ഷ്യപ്പെടുത്തലാണ് രണ്ടാമത്. അതിനോടു ചേര്‍ന്നു താന്‍ വിവാഹിതയാണെന്നും ആ പുരുഷനു മറ്റു ഭാര്യമാരില്ലെന്നും വെളിപ്പെടുത്തുക എന്നും ആവശ്യപ്പെട്ടിരിക്കുന്നു. മൂന്നാമതായി, വിവാഹിതനാണെന്നും ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരുണ്ടെന്നും വെളിപ്പെടുത്തുക / താന്‍ വിവാഹം ചെയ്തിരിക്കുന്നയാള്‍ക്കു മറ്റു ഭാര്യമാരുണ്ടെന്നും വെളിപ്പെടുത്തുക എന്നും ആവശ്യപ്പെട്ടിരിക്കുന്നു.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പോലെ സ്വയംഭരണാധികാരമുള്ള ആശുപത്രിയാണ് ഐജിഐഎംഎസ്. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് എയിംസ് പ്രവര്‍ത്തിക്കുന്നതെന്നും അതേ നിയമങ്ങളാണു തങ്ങളും പാലിക്കുന്നതെന്നും ഐജിഐഎംഎസ് മെഡിക്കല്‍ സൂപ്രണ്ട് മനീഷ് മണ്ഡല്‍ അറിയിച്ചു. അതനുസരിച്ചാണു ഫോം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window