Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അള്ളാഹുവിന്റെ കയ്യൊപ്പുള്ള ആടിനെ ഉടമ വില്‍പ്പനയ്ക്കു വച്ചു: വില ഒരു കോടി
reporter
64 ഏക്കര്‍ സ്ഥലത്ത് മേഞ്ഞുനടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആടുകള്‍ക്കിടയില്‍ മുംബൈയിലെ കനത്ത മഴ ഏല്‍ക്കാത്ത ഒരേ ഒരു ആടേ ഉണ്ടായിരുന്നുള്ളൂ 'അള്ളാ വാലാ ബക്ക്‌റ'. ആയിരവും പതിനായിരവുമല്ല ഒരു കോടി വിലയിട്ടിരിക്കുന്ന ഈ ആടിനെ പൊന്‍ തളികയില്‍ വെച്ച് പോറ്റിയാലും അധികമാകില്ലെന്നാണ് ഉടമ കപില്‍ സൊഹൈലിന്റെ പക്ഷം.

മറ്റാടുകളില്‍ നിന്ന് വ്യത്യസ്തനായി വൃത്തിയുള്ള മരപ്പലകയില്‍ പ്രത്യേക സീറ്റ് ഒരുക്കി കൊടുത്താണ് ഇതിനെ വില്‍പനയ്ക്ക് വെച്ചത്. മറ്റെല്ലാ ആടുകളെയും പോലെ ഈദ് ദിനത്തില്‍ കശാപ്പ് ശാലയിലേക്ക് കയറാനുള്ളതായിരുന്നു ഇവനും.
15 മാസം പ്രായമുള്ള ആടിന്റെ കഴുത്തിന് താഴെയായി വെളുത്ത രോമത്തില്‍ തവിട് നിറത്തിലുള്ള മറുകിന് അറബിയില്‍ 'അള്ളാഹു' എന്ന ആലേഖനവുമായി സാമ്യമുണ്ടെന്നാണ് ഉടമസ്ഥന്‍ കപില്‍ സുഹൈല്‍ പറയുന്നത്. ഒരു കോടി രൂപ വിലയിട്ട ആടിനെ കാണാന്‍ ആളുകള്‍ നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും വില 50 ലക്ഷമാക്കി കുറച്ചിട്ടും കച്ചവടം നടന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഇത് ദൈവം ഞങ്ങള്‍ക്ക് എത്തിച്ചുതന്നതാണ്.' എന്നാണ് ആടിനെക്കുറിച്ച് കപില്‍ സുഹൈല്‍ പറയുന്നത്. അജ്മീറില്‍ നിന്നാണ് സുഹൈല്‍ ആടിനെ മുംബൈയിലെ ഡിയോനര്‍ അറവുശാലയില്‍ എത്തിച്ചത്. വഴിനീളെ ആടിനെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു യാത്ര.
''അജ്‌മേറില്‍ നിന്നും ഇവിടെയെത്താന്‍ നാലുദിവസമെടുത്തു. ഈ ആടിനെ ഞാന്‍ എന്റെ വീട്ടില്‍ വളര്‍ത്തിയതാണ്.' അദ്ദേഹം പറയുന്നു.
ബക്രീദിന് മുന്നോടിയായിട്ടാണ് ഈ ആടിന് 1,00,00,786 രൂപ വിലയിട്ടത്. വ്യാഴാഴ്ച വരെ ആയിരക്കണക്കിന് ആളുകളാണ് ഈ ആടിനെ കാണാനെത്തിയത്. പക്ഷേ ആരും ഇത് വാങ്ങിയില്ല.
 
Other News in this category

 
 




 
Close Window