Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
അമ്മമാരുടെ ശ്രദ്ധയ്ക്ക്: കുട്ടികള്‍ക്ക് ഇഷ്ടമുളള ടിവി ചാനല്‍ കാണാന്‍ അനുവദിക്കരുത്
reporter

കുട്ടികളെ ടെലിവിഷനു മുന്നില്‍ യഥേഷ്ടം വിട്ടുകൊടുക്കരുത്. കൂടുതല്‍ സമയം കുട്ടികള്‍ ടിവി കാണുമ്പോള്‍ അത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ബാധിക്കും. കൊലപാതകം, ബലാല്‍സംഗം, വെടിവയ്പ്, തീയിടല്‍ മറ്റ് ക്രൂര സംഭവങ്ങള്‍ കുട്ടികള്‍ കാണുമ്പോള്‍ ബാല്യത്തിന്റെ നിഷ്‌കളങ്കഭാവങ്ങള്‍ നഷ്ടപ്പെടും. കുട്ടികളുടെ മനസ്സ് വലിയവരുടെ മനസ്സുപോലെ ആവുകയും കുട്ടിത്തം നഷ്ടപ്പെടുകയും ചെയ്യും. ശാരീരികാക്രമണവും ലൈംഗികാക്രമണവും സ്വാഭാവികശീലങ്ങളായി തെറ്റിദ്ധരിക്കപ്പെടും. കൂടുതല്‍ സമയം ടിവിയുടെ മുന്നില്‍ ചിലവഴിക്കുന്നതുകൊണ്ട് പഠനം, സ്വഭാവം, ഏകാഗ്രത, ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കും. കാര്‍ട്ടൂണ്‍, മൃഗകഥകള്‍, നൃത്തം, സംഗീതം, അനുവദിക്കാവുന്ന സിനിമകള്‍, വിദ്യാഭ്യാസ പരിപാടികള്‍, വിജ്ഞാനപ്രദമായ പരിപാടികള്‍ എന്നിവയാണ് കുട്ടികളെ കാണിക്കേണ്ടത്. ഇതൊന്നുമല്ലാതെ കുട്ടികള്‍ക്ക് ഇഷ്ടമുളള ചാനല്‍ കാണുവാന്‍ ഒരിക്കലും അനുവദിക്കരുത്.

 
Other News in this category

 
 




 
Close Window