Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
ലൈറ്റര്‍, ആഷ്‌ട്രേ എന്നിവ വീട്ടില്‍ നിന്നും ഒഴിവാക്കുക; അപ്പോള്‍ പുകവലി ഉപേക്ഷിക്കാന്‍ കഴിയും
reporter
ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അതൊരിക്കലും ആരംഭിക്കാതിരിക്കുക എന്നതാണ്.

എന്നാല്‍ ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും.
പുകവലിശീലം തനിക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും വരുത്തുവാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങേളയും ദുരന്തങ്ങളേയും ഓര്‍ത്ത് ഈ ദുശീലം നിര്‍ത്തുമെന്ന് ഉറച്ച തീരുമാനം എടുക്കുക.
തീരുമാനം പരസ്യമായി പ്രഖ്യാപിക്കുക: കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍ എന്നിവരോട് ഈ തീരുമാനം പ്രഖ്യാപിക്കുക. അപ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷവും അനുമോദനവും നിങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രചോദനമാകും.
പുകവലിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒഴിവാക്കുക: ബാക്കിയുള്ള സിഗരറ്റുപായ്ക്കറ്റുകള്‍, കത്തിയ്ക്കാനുപയോഗിക്കുന്ന തീപ്പൊരി, ലൈറ്റര്‍, ആഷ്‌ട്രേ തുടങ്ങിയവ ഇനി നിങ്ങള്‍ക്കാവശ്യമേയില്ല. അവ ഒഴിവാക്കുക.

ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും
 
Other News in this category

 
 




 
Close Window